Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിക്കാൻ ജലവിഭവ വകുപ്പിന്റെ ശുപാർശ: ഉത്പാദന ചെലവിന്റെ 50 ശതമാനവും വൈദ്യുതി നിരക്ക്; വെള്ളക്കരം കൂട്ടാതെ നിവൃത്തിയില്ലെന്നാണ് വാട്ടർ അഥോറിറ്റിയും ജലവിഭവ വകുപ്പും; ശബളം പോലും നൽകാനാവാത്ത പ്രതിസന്ധിയുണ്ടാവുമെന്ന് അധികൃതർ

സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിക്കാൻ ജലവിഭവ വകുപ്പിന്റെ ശുപാർശ: ഉത്പാദന ചെലവിന്റെ 50 ശതമാനവും വൈദ്യുതി നിരക്ക്; വെള്ളക്കരം കൂട്ടാതെ നിവൃത്തിയില്ലെന്നാണ് വാട്ടർ അഥോറിറ്റിയും ജലവിഭവ വകുപ്പും; ശബളം പോലും നൽകാനാവാത്ത പ്രതിസന്ധിയുണ്ടാവുമെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ തീരുമാനം. കുറഞ്ഞ സ്ലാബിൽ 30 ശതമാനവും ഉയർന്ന സ്ലാബിൽ 40 ശതമാനം മുതൽ 50 ശതമാനം വരെ കൂട്ടാനാണ് ശുപാർശ. ബിപിഎൽ വിഭാഗത്തിന് പ്രതിമാസം 10,000 ലിറ്ററും ഇതര വിഭാഗത്തിന് 3000 ലിറ്ററും സൗജന്യമായി നൽകിക്കൊണ്ട് നിരക്ക് വർധന നടപ്പിലാക്കണമെന്നാണ് ജലവിഭവ വകുപ്പിന്റെ ശുപാർശ.

വെള്ളക്കരം കൂട്ടിയില്ലെങ്കിൽ വാട്ടർ അഥോറിറ്റിശമ്പളംപോലും നൽകാനാവാതെ പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വർധിപ്പിക്കാനൊരുങ്ങുന്നത്. 2014ന് ശേഷം സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചിട്ടില്ല. എന്നാൽ ഈ കാലയളവിൽ വൈദ്യുതി നിരക്ക് മൂന്നുതവണ കൂടിയിരുന്നു.

വാട്ടർ അഥോറിറ്റിയുടെ ഉത്പാദന ചെലവിന്റെ 50 ശതമാനവും വൈദ്യുതി നിരക്കായതിനാൽ വെള്ളക്കരം കൂട്ടാതെ നിവൃത്തിയില്ലെന്നാണ് വാട്ടർ അഥോറിറ്റിയും ജലവിഭവ വകുപ്പും സർക്കാരിനെ അറിയിച്ചിരിക്കുന്നത്. നിരക്ക് വർധനവിന്റെ ആഘാതം സാധാരണക്കാരെ ബാധിക്കാതിരിക്കാൻ ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് പ്രതിമാസം 10,000 ലിറ്ററും ഇതര വിഭാഗങ്ങൾക്ക് 3000 ലിറ്ററും വെള്ളം സൗജന്യമായിരിക്കും.

എന്നാൽ ബാക്കിവരുന്ന ഉപഭോഗത്തിന് ഈടാക്കുന്ന നിരക്കിൽ ഏറ്റവും താഴ്ന്ന സ്ലാബിൽ 30 ശതമാനം നിരക്ക് വർധന വേണമെന്നാണ് ആവശ്യം. വാട്ടർ അഥോറിറ്റിയുടെ ഉപഭോക്താക്കളിൽ 91 ശതമാനവും 20,000 വരെ ഉപയോഗിക്കാവുന്ന താഴ്ന്ന സ്ലാബിലാണ്. ഇതിന് മുകളിലുള്ള സ്ലാബുകളിൽ 40 മുതൽ 50 ശതമാനം വരെ നിരക്ക് വർധനവാണ് ശുപാർശ ചെയ്തിരിക്കുന്നത്.

പ്രതിവർഷം 300 കോടിരൂപ വൈദ്യുത ചാർജായി നൽകേണ്ടിവരുന്ന വാട്ടർ അഥോറിറ്റിക്ക് ഇപ്പോഴത്തെ വൈദ്യുതി കുടിശ്ശിക 1200 കോടിരൂപയാണ്. നയപരമായ തീരുമാനം ആവശ്യമായതിനാൽ നിരക്ക് വർധനവിനുള്ള ശുപാർശ എൽഡിഎഫ് യോഗത്തിന് സമർപ്പിച്ചിരിക്കുകയാണ്. എത്രയും വേഗം ഈ തീരുമാനം വേണമെന്നാണ് ജലവിഭവ വകുപ്പിന്റെ ആവശ്യം ഉന്നയിക്കുന്നത്. എന്നാൽ വെള്ളക്കരം കൂട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ രണ്ടര വർഷത്തെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കാൻ ചേർന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി എന്ന് വ്യക്തമാക്കിയത്. ശേഷമാണ് സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ വാട്ടർ അഥോറിറ്റിയുടെയും ജലവിഭവവകുപ്പിന്റെയും ശുപാർശ എത്തിയിരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP