Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വൈദ്യുതി നിരക്ക് ശരിയാക്കിയതിന് പിന്നാലെ വെള്ളക്കരവും ശരിയാക്കാനൊരുങ്ങി ഇടത് സർക്കാർ; വെള്ളക്കരം കൂട്ടുന്നത് ജല അഥോറിറ്റിയുടെ നഷ്ടം നികത്താൻ എന്നും ന്യായീകരണം; ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിലെ സേവന മേഖലകളിലും ലാഭനഷ്ട കണക്ക് പുസ്തകവുമായി സംസ്ഥാന സർക്കാർ

വൈദ്യുതി നിരക്ക് ശരിയാക്കിയതിന് പിന്നാലെ വെള്ളക്കരവും ശരിയാക്കാനൊരുങ്ങി ഇടത് സർക്കാർ; വെള്ളക്കരം കൂട്ടുന്നത് ജല അഥോറിറ്റിയുടെ നഷ്ടം നികത്താൻ എന്നും ന്യായീകരണം; ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിലെ സേവന മേഖലകളിലും ലാഭനഷ്ട കണക്ക് പുസ്തകവുമായി സംസ്ഥാന സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാർ വെള്ളക്കരവും കൂട്ടാനൊരുങ്ങുന്നു. വാട്ടർ അഥോറിറ്റിയുടെ നഷ്ടം നികത്തുന്നതിനായാണ് വെള്ളക്കരം വർദ്ധിപ്പിക്കുന്നതിനുള്ള ന്യായമായി പറയുന്നത്. ജല അഥോറിറ്റിയുടെ നഷ്ടം നികത്താൻ വെള്ളക്കരം കൂട്ടേണ്ടി വരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ വെളിപ്പെടുത്തൽ.

വാട്ടർ അഥോറിറ്റി നിലവിൽ പ്രതിവർഷം 600 കോടി രൂപ നഷ്ടത്തിലാണ്. വൈദ്യുതി നിരക്ക് കൂട്ടിയതോടെ നഷ്ടം 650 കോടി ആകുമെന്നാണ് വിലയിരുത്തൽ. ഇനി നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ജല അഥോറിറ്റിയുടെ നിലപാട്. എല്ലാവിഭാഗങ്ങളുടേയും നിരക്ക് കൂട്ടണമെന്നാണ് ജലഅഥോറിറ്റിയുടെ ആവശ്യം.

ഗാർഹിക ഉപഭോക്താക്കളുടെ നിരക്ക് കൂട്ടുന്നതിനോട് ഇതുവരെ യോജിപ്പില്ലായിരുന്ന സർക്കാറും പ്രതിസന്ധി രൂക്ഷമായതോടെ നിലപാട് മാറ്റുകയാണ്. നിലവിൽ ആയിരം ലിറ്റർ വെള്ളത്തിന് നാലു രൂപയാണ് ഈടാക്കുന്നത്. 2009-ലാണ് അവസാനമായി വെള്ളക്കരം കൂട്ടിയത്. അതിന് ശേഷം നിരവധി തവണ നിരക്ക് കൂട്ടാൻ ജല അഥോറിറ്റി ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയ്യാറായിരുന്നില്ല.

കുടിവെള്ളവും വിദ്യാഭ്യാസവും പാർപ്പിടവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലാഭ നഷ്ട കണക്കുകൾ വെച്ച് വിലയിരുത്തേണ്ടപ്പെടേണ്ടതല്ല എന്നാണ് ഇടത് കാഴ്‌ച്ചപ്പാട്. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ രാഷ്ട്രം നൽകേണ്ട സേവന മേഖലകളാണ് ഇവയെല്ലാ്ം. എന്നാൽ, എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് അധികാരത്തിലെത്തിയ ഇടത് സർക്കാർ കുടിവെള്ള വിതരണത്തിൽ വരെ ലാഭനഷ്ടക്കണക്കുകൾ നിരത്തി സാധാരണക്കാരന് ബാധ്യതയാകുകയാണ്.

നേരത്തേ പൊതു ടാപ്പുകൾ സാധാരണക്കാരന് ആശ്രയമായിരുന്നു. നിലവിൽ ത്രിതല പഞ്ചായത്തുകൾ ഗുണഭോക്താക്കളെ നിശ്ചയിച്ച് എന്ന വ്യാജേന എല്ലാ വീടുകൾക്കും പൈപ്പ് കണക്ഷൻ നൽകുന്നതോടെ പൊതു ടാപ്പുകളും ഇല്ലാതാകുകയാണ്. ഇതോടെ പാവപ്പെട്ട കുടുംബങ്ങൾ പോലും കുടിവെള്ളം പണം അടച്ച് സ്വന്തമാക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. ഇത് കൂടാതെയാണ് വെള്ളക്കരം കൂട്ടാനായി സർക്കാർ തയ്യാരെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP