Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെള്ളക്കരം ഓൺലൈൻ ആയി കുടിശ്ശിക വരുത്താതെ അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയുടെ ഒരു ശതമാനം കിഴിവ്; കുറവ് കിട്ടുക പരമാവധി നൂറു രൂപ

വെള്ളക്കരം ഓൺലൈൻ ആയി കുടിശ്ശിക വരുത്താതെ അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയുടെ ഒരു ശതമാനം കിഴിവ്; കുറവ് കിട്ടുക പരമാവധി നൂറു രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെള്ളക്കരം ഓൺലൈൻ ആയി, കുടിശ്ശിക വരുത്താതെ അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയുടെ ഒരു ശതമാനം കിഴിവ് അനുവദിക്കാൻ വാട്ടർ അഥോറിറ്റി തീരുമാനിച്ചു.

ഒരു ബില്ലിൽ പരമാവധി നൂറു രൂപയായിരിക്കും ഇത്തരത്തിൽ കുറച്ചു നൽകുന്നത്. എല്ലാ വ്യാവസായിക കണക്ഷനുകളുടെ ബില്ലുകളുടെയും മറ്റു കണക്ഷനുകളുടെ 2000 രൂപയിൽ കൂടുതൽ വരുന്ന ബില്ലുകളുടെയും അടവ് ഓൺലൈൻ വഴി മാത്രം സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2020 മാർച്ച് ഒന്നു മുതൽ നൽകുന്ന ബില്ലുകളിലായിരിക്കും പുതിയ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുന്നതെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP