Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെല്ലിക്കുഴിയിൽ സ്വകാര്യ വ്യക്തി പാറമടയിൽ ലോഡുകണക്കിന് മാലിന്യം തള്ളി; സ്ഥലം സന്ദർശിച്ചു ആർടിഒ

നെല്ലിക്കുഴിയിൽ സ്വകാര്യ വ്യക്തി പാറമടയിൽ ലോഡുകണക്കിന് മാലിന്യം തള്ളി; സ്ഥലം സന്ദർശിച്ചു ആർടിഒ

മറുനാടൻ ഡെസ്‌ക്‌

കോതമംഗലം: നെല്ലിക്കുഴിയിൽ സ്വകാര്യ വ്യക്തി പാറമടയിൽ ലോഡുകണക്കിന് മാലിന്യം തള്ളിയ സംഭവത്തിൽ ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം ആർ ഡി ഒ മാലിന്യകേന്ദ്രം സന്ദർശിച്ചു. കോതമംഗലം എം എൽ എ ആന്റണി ജോൺ തഹസീൽദാർ കെ.എം നാസ്സർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് ആർ ഡി ഒ എം വി സുരേഷ് എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

കഴിഞ്ഞ ദിവസം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദിന്റെ നേതൃത്വത്തിൽ കളക്ടറെ നേരിൽ സന്ദർശിച്ച് പരാതി നൽകിയതിനെ തുടർന്നാണ് മുവാറ്റുപുഴ ആർ ഡി ഒ എം വി സുരേഷ് കുമാർ മാലിന്യ കേന്ദ്രം സന്ദർശിച്ച് നടപടി എടുക്കാൻ ജില്ലാകളക്ടർ നിർദ്ദേശം നൽകിയത്. രണ്ടാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ വിജനമായ പാറമടയിൽ നൂറ് കണക്കിന് ലോഡ് ആശുപത്രിമാലിന്യങ്ങളും അറവ് , മത്സ്യ മാലിന്യങ്ങൾ അടക്കം ജില്ലയുടെ ഇതര ഭാഗങ്ങളിൽ നിന്നായി ആരുമറിയാതെ രാത്രി കാലങ്ങളിൽ പാറമടയിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു.

ഇതോടെ പാറമടയിൽ നിന്നുള്ള ജലം തൊട്ടടുത്തുള്ള കുടിവെള്ള സംഭരണിയിലേക്കും ജല സ്രോതസുകളിലേക്കും ഒഴുകുകയും ശക്തമായ ദുർഗന്ധം പരിസരങ്ങളിൽ നിറഞ്ഞതോടെയാണ് പ്രദേശവാസികളുടെ അന്വേഷണത്തിൽ പാറമടയിൽ കാലങ്ങളായി മാരക രോഗങ്ങൾക്ക് കാരണമാകുന്ന രാസമാലിന്യങ്ങളും അറവ് മാലിന്യങ്ങളും പണം വാങ്ങി സ്വകാര്യവ്യക്തി പാറമടയിൽ നിക്ഷേപിക്കുന്നതായുള്ള വിവരം പുറത്ത് വന്നത്.

ഇതോടെ നാട്ടുകാർ ശക്തമായ നടപടി ആവശ്യപെട്ട് രംഗത്ത് വരികയും ഗ്രാമപഞ്ചായത്തിനെ വിവരം അറിയിച്ചതിനെ തുടർന്ന് പാറമടയിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ആവശ്യപെട്ട് സ്ഥലം ഉടമയ്ക്ക് സ്റ്റോപ് മെമോ നൽകിയെങ്കിലും ഇതിനെ മറികടന്ന് വീണ്ടും സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതായി പരാതി ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് പറഞ്ഞു ഇതിനെ തുടർന്ന് റവന്യു പൊലീസ്,ആരോഗ്യ വകുപ്പിനെ ഉപയോഗപെടുത്തി മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാൻ ശ്രമം നടത്തുകയാണുണ്ടായത്.

പ്രദേശ വാസികളുടെ കുടിവെള്ളം അടക്കം മലിനമാക്കിയ ഈ നടപടി ആർക്കും അംഗീകരിക്കാൻ കഴിയാത്തതാണന്നും മാലിന്യങ്ങൾ നീക്കാനാവശ്യമായ നടപടി ഉറപ്പ് വരുത്തണമെന്നും കോതമംഗലം എം എൽ എ ആന്റണി ജോൺ ആർ ഡി ഒയോട് ആവശ്യ പെട്ടു .തഹസീൽദാർ കെ.എം നാസർ മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പ്രദേശവാസികൾ അടക്കം മാലിന്യ കേന്ദ്രത്തിന്റെ ശോചനീയവസ്ഥ ആർ ഡി ഒ ക്ക് കാണിച്ച് കൊടുത്തു. നാളെ മുതൽ ഏഴ് ദിവസത്തിനുള്ളിൽ മാലിന്യം നീക്കം ചെയ്യാൻ സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകാൻ നടപടി സ്വീകരിച്ചതായും ചട്ടപ്രകാരം കേസെടുത്തതായും ആർ ഡി ഒ എം വി സുരേഷ് കുമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP