Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെരിങ്ങൽകുത്ത് അണക്കെട്ടിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് തുറന്നുവിടും; ജാഗ്രതാ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരിങ്ങൽകുത്ത് ഡാമിലെ വെള്ളം സ്‌ള്യൂയിസ് ഗേറ്റുകൾ വഴി ചാലക്കുടി പുഴയിലേക്ക് തുറന്നുവിടുന്നതിൽ പുഴയുടെ തീരത്ത് താമസിക്കുന്നവർക്കു ജാഗ്രതാ മുന്നറിയിപ്പ്.

പെരിങ്ങൽകുത്ത് 24 മെഗാവാട്ട് ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ നിർമ്മാണപ്രവർത്തനങ്ങളോടനുബന്ധിച്ച് നിലവിലുള്ള പെരിങ്ങൽകുത്ത് ജനറേറ്റിങ് സ്റ്റേഷന്റെ പ്രവർത്തനം വെള്ളിയാഴ്ച മുതൽ 31 വരെ താത്കാലികമായി നിർത്തിവയ്ക്കാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് തീരുമാനിച്ചിരുന്നു. ഇതിനാൽ ചാലക്കുടി പുഴയിലെ നീരൊഴുക്കിന്റെ ലഭ്യത ഉറപ്പാക്കാനായാണ് പെരിങ്ങൽകുത്ത് ഡാമിലെ വെള്ളം സ്‌ള്യൂയിസ് ഗേറ്റുകൾ വഴി ചാലക്കുടി പുഴയിലേക്ക് തുറന്നുവിടുന്നത്.

മത്സ്യബന്ധനത്തിനും മറ്റാവശ്യങ്ങൾക്കുമായി ചാലക്കുടി പുഴയിൽ ഇറങ്ങുന്നവരും പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് പെരിങ്ങൽകുത്ത് ഡാം സേഫ്റ്റി സബ്ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP