Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈഫ് ഗാർഡുകളുടെ നിർദ്ദേശം ലംഘിച്ചും യുവാക്കൾ കയറിയതോടെ കടൽപ്പാലം തകർന്നു; കോഴിക്കോട് സൗത്ത് ബീച്ചിലെ അപകടത്തിൽ പരിക്കേറ്റ 13 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലൈഫ് ഗാർഡുകളുടെ നിർദ്ദേശം ലംഘിച്ചും യുവാക്കൾ കയറിയതോടെ കടൽപ്പാലം തകർന്നു; കോഴിക്കോട് സൗത്ത് ബീച്ചിലെ അപകടത്തിൽ പരിക്കേറ്റ 13 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സൗത്ത് ബീച്ചിലെ പഴയ കടൽപാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണത് ബീച്ചിലെത്തിയ ഒരു സംഘം യുവാക്കൾ കടൽപ്പാലത്തിന് മുകളിൽ നിൽക്കവെ. വൈകിട്ട് 7.45 ഓടെയായിരുന്നു കോഴിക്കോട് ബീച്ചിലെ കടൽപ്പാലം തകർന്നത്. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റു. സുമേഷ്(29), എൽദോ(23), റിയാസ്(25), അനസ്(25), ശിൽപ(24), ജിബീഷ്(29), അഷർ(24), സ്വരാജ്(22), ഫാസിൽ(21), റംഷാദ്(27), ഫാസിൽ(24), അബ്ദുൾ അലി(35), ഇജാസ്(21) എന്നിവർക്കാണ് പരിക്കേറ്റത്. ബീച്ചിലെത്തിയ യുവാക്കൾ കടൽപാലത്തിന് മുകളിൽ കയറിയ സമയത്ത് പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നുവെന്നാണ് വിവരം.

യുവാക്കൾ ലൈഫ് ഗാർഡുകളുടെ നിർദ്ദേശം ലംഘിച്ച് കടൽപാലത്തിന് മുകളിൽ കയറിയപ്പോഴാണ് അപകടത്തിൽപെട്ടത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. ബീച്ച് ഫയർഫോഴ്സും ടൗൺപൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ജെ.സി.ബി കൊണ്ടുവന്ന് സ്ലാബുകൾ നീക്കി രക്ഷാപ്രവർത്തനം നടത്താനായിരുന്നു അധികൃതർ ആദ്യം ശ്രമിച്ചിരുന്നത്. എന്നാൽ ബീച്ചിലേക്ക് ജെ.സി.ബി എത്തിക്കാൻ സാധിക്കാത്തതിനാൽ കട്ടർ ഉപയോഗിച്ച് സ്ലാബുകൾ മുറിച്ചു നീക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടവിവരമറിഞ്ഞ് കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, കലക്ടർ എസ്.സാംബശിവ റാവു എന്നിവർ സ്ഥലത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP