Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാളയാർ പീഡനക്കേസ് പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ല; കേസിൽ പാർട്ടി ഇടപെട്ടിട്ടില്ലെന്നും അപ്പീൽ പോകണമെന്നും പുതുശ്ശേരി ഏരിയ സെക്രട്ടറി; സുഭാഷ് ചന്ദ്രബോസിന്റെ പ്രതികരണം പ്രതികൾക്ക് അരിവാൾ ചുറ്റിക പാർട്ടിയുമായി ബന്ധം എന്ന് പെൺകുട്ടികളുടെ അമ്മയുടെ ആരോപണത്തിന് പിന്നാലെ

വാളയാർ പീഡനക്കേസ് പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ല; കേസിൽ പാർട്ടി ഇടപെട്ടിട്ടില്ലെന്നും അപ്പീൽ പോകണമെന്നും പുതുശ്ശേരി ഏരിയ സെക്രട്ടറി; സുഭാഷ് ചന്ദ്രബോസിന്റെ പ്രതികരണം പ്രതികൾക്ക് അരിവാൾ ചുറ്റിക പാർട്ടിയുമായി ബന്ധം എന്ന് പെൺകുട്ടികളുടെ അമ്മയുടെ ആരോപണത്തിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: വാളയാർ പീഡനക്കേസ് പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്. കേസിൽ പാർട്ടി ഇടപെട്ടിട്ടില്ലെന്നും അപ്പീൽ പോകണമെന്നും പുതുശേരി ഏരിയ സെക്രട്ടറി പറഞ്ഞു. വാളയാർ പീഡനക്കേസ് പ്രതികൾക്ക് ഭരണകക്ഷി ബന്ധമുണ്ടെന്ന കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയുടെ ആരോപണത്തോടു പ്രതികരിക്കവേയാണ് മനോരമ ന്യൂസിനേട് സുഭാഷ് ചന്ദ്രബോസ് ഇക്കാര്യം വ്യക്തമാക്കിയത്.

2017 ജനുവരിയിലും മാർച്ചിലുമാണ് അട്ടപ്പള്ളം ശെൽവപുരത്തെ വീട്ടിൽ പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ലൈംഗികചൂഷണത്തിനിരയായിരുന്നുവെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരമായിരുന്നു പൊലീസ് അന്വേഷണം. അഞ്ചുപേർ പ്രതികളായ കേസിൽ നാലുപേരെയും പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു.

കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ട് പെൺകുട്ടികളുടെ മരണം. ഒക്ടോബർ 25-നാണ് കേസിലെ മൂന്ന് പ്രതികളെയും പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച പറ്റി എന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം കേസിൽ അഞ്ച് പ്രതികൾ ഉണ്ടായിരുന്നു. വിചാരണ വേളയിൽത്തന്നെ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്തമാണ്.

വെറുതെ വിട്ട മൂന്നാം പ്രതിക്ക് വേണ്ടി ആദ്യം ഹാജരായത് അഡ്വ. എൻ രാജേഷായിരുന്നു. വിചാരണ വേളയിൽ ഇദ്ദേഹത്തെ ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനാക്കിയത് രാഷ്ട്രീയ ഇടപെടലെന്നാണ് ആരോപണം. ഇത് വിവാദമായതോടെ ഇദ്ദേഹം കേസ് മറ്റ് അഭിഭാഷകർക്ക് കൈമാറി. സാങ്കേതിക കാരണങ്ങളുടെ പേരിൽ രണ്ടുതവണ പബ്ലിക് പ്രോസിക്യൂട്ടറും മാറിയിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ശാസ്ത്രീയ തെളിവ് ശേഖരിക്കുന്നതിലും കൃത്യമായ മൊഴിയെടുക്കുന്നതിലും അന്വേഷണ സംഘത്തിന് വീഴ്ച പറ്റി.

പ്രതികൾക്ക് അരിവാൾ ചുറ്റിക പാർട്ടിയുമായി ബന്ധമുണ്ടെന്നാണ് പെൺകുട്ടികളുടെ അമ്മ നേരത്തേ പറഞ്ഞിരുന്നത്. തെളിവുണ്ടായിട്ടും പ്രതികൾ രക്ഷപ്പെട്ടത് പാർട്ടി പിന്തുണ കാരണമാണ്. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം. പൊലീസ് അപ്പീൽ പോകുന്നതിൽ കാര്യമില്ല. പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.

അതേസമയം, വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ പൊലീസ് അപ്പീൽ നൽകും. അന്വേഷണത്തിൽ പാളിച്ചയുണ്ടായിട്ടല്ല, കേസിന്റെ ഗൗരവം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂർ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രൻ വ്യക്തമാക്കി. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് പൊതുസമൂഹത്തിൽ ആവശ്യം ശക്തമായതോടെയാണ് പൊലീസ് നീക്കം.

പൊലീസ് അന്വേഷണത്തിലെ വീഴ്ചയും തെളിവുകളുടെ അഭാവവും പ്രതികൾക്കു രക്ഷപെടാൻ വഴിയൊരുക്കിയെന്ന വിമർശനം ശക്തമായതോടെയാണ് കേസിൽ അപ്പീൽ പോകാൻ പൊലീസ് തീരുമാനിച്ചത്. നിയമോപദേശം ലഭിച്ചതായും വിധിപ്പകർപ്പ് ലഭിച്ചാലുടൻ അപ്പീൽ നൽകുമെന്നും ഡിഐജി പറഞ്ഞു. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലെ അഭിഭാഷകരുമായി ചർച്ച നടത്തി. മൂന്നാം പ്രതി പ്രദീപ്കുമാറിനെ വെറുതെ വിട്ടതിന്റെ വിധി പകർപ്പ് പൊലീസിന് ലഭിച്ചു. തെളിവുകളുടെ അഭാവമുള്ളതിനാൽ പുനരന്വേഷണത്തെക്കുറിച്ച് പൊലീസ് ആലോചിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP