Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

വാളയാറിൽ വ്യാജമദ്യം കഴിച്ച് ഒരു മരണം കൂടി; മരിച്ചത് ആശുപത്രിയിൽ നിന്ന് മുങ്ങി നടന്നയാൾ

വാളയാറിൽ വ്യാജമദ്യം കഴിച്ച് ഒരു മരണം കൂടി; മരിച്ചത് ആശുപത്രിയിൽ നിന്ന് മുങ്ങി നടന്നയാൾ

സ്വന്തം ലേഖകൻ

പാലക്കാട്: വാളയാറിൽ വ്യാജമദ്യം കഴിച്ച് അവശനിലയിലായ ഒരാൾക്കൂടി മരിച്ചു. ചെല്ലൻ കാവ് സ്വദേശി മൂർത്തി ആണ് മരിച്ചത്. അവശനിലയിൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് പാലക്കാട് സുൽത്താൻപേട്ടയിൽ വെച്ച് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വ്യാജമദ്യം കുടിച്ചുണ്ടായ ദുരന്തത്തിൽ നാല് പേരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. ചെല്ലൻകാവ് കോളനിയിലെ അയ്യപ്പൻ, ശിവൻ, രാമൻ എന്നിവരാണ് നേരത്തെ മരിച്ച മൂന്നുപേർ. ഞായറാഴ്ച രാവിലെ അയ്യപ്പനും വൈകീട്ട് രാമനും മരിച്ചിരുന്നു.

തിങ്കളാച്ച രാവിലെ ശിവനെ മരിച്ച നിലയിൽ കണ്ടതോടെയാണ് മദ്യദുരന്തമെന്ന സംശയം ഉയരുന്നത്. ഇവരെല്ലാം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നെന്നും ശിവനാണ് മദ്യമെത്തിച്ചതെന്നും കോളനി നിവാസികൾ പറഞ്ഞു. അടക്കം ചെയ്ത മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകു. ലഹരിക്ക് വീര്യം കൂട്ടാൻ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്നാണ് പ്രാഥമിക നിഗമനം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP