Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമിത വേഗതയിൽ വാഹനമോടിച്ചും ഗ്ലാസിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചും തുടർച്ചയായ നിയമലംഘനം: വഫ ഫിറോസിന്റെ ലൈസൻസ് റദ്ദാക്കി; സസ്‌പെൻഷൻ മൂന്നുമാസത്തേക്ക്; മോട്ടോർവാഹന വകുപ്പിന്റെ നടപടി ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഒരുവർഷത്തേക്ക് റദ്ദാക്കിയതിന് പിന്നാലെ

അമിത വേഗതയിൽ വാഹനമോടിച്ചും ഗ്ലാസിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചും തുടർച്ചയായ നിയമലംഘനം: വഫ ഫിറോസിന്റെ ലൈസൻസ് റദ്ദാക്കി; സസ്‌പെൻഷൻ മൂന്നുമാസത്തേക്ക്; മോട്ടോർവാഹന വകുപ്പിന്റെ നടപടി ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഒരുവർഷത്തേക്ക് റദ്ദാക്കിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സിറാജ് യൂണിറ്റ് ചീഫ് കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ, രണ്ടാം പ്രതിയും ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്തുമായ വഫ ഫിറോസിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മോട്ടോർ വാഹനവകുപ്പാണ് നടപടി സ്വീകരിച്ചത്. മൂന്നു മാസത്തേക്ക് സസ്‌പെൻഷൻ. തുടർച്ചയായ ഗതാഗത നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഗതാഗത വകുപ്പ് പറഞ്ഞു.

കേസിൽ ഒന്നാംപ്രതി ശ്രീറാമിന്റെ ലൈസൻസ് മോട്ടോർവാഹനവകുപ്പ് തിങ്കളാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. ശ്രീറാമിന്റെ ലൈസൻസ് ഒരു വർഷത്തേക്കായിരുന്നു സസ്‌പെൻഡ് ചെയ്തത്. നിശ്ചിതസമയം കഴിഞ്ഞിട്ടും കാരണം കാണിക്കൽ നോട്ടീസിന് ശ്രീറാം മറുപടി നൽകാതിരുന്ന സാഹചര്യത്തിലായിരുന്നു സസ്‌പെൻഷൻ.

ശ്രീറാം അലക്ഷ്യമായും അശ്രദ്ധയോടെയും അപകടമാംവിധത്തിലും കാർ ഓടിച്ചതുമൂലം മാധ്യമപ്രവർത്തകനായ ബഷീറിന്റെ ബൈക്കിനു പിന്നിൽ ഇടിക്കുകയും അദ്ദേഹം മരിക്കുകയും ചെയ്തതെന്നാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ അന്വേഷണ റിപ്പോർട്ട്.ലൈസൻസ് റദ്ദാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുണ്ടോയെന്ന് ഗതാഗത സെക്രട്ടറി അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. ബഷീർ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫയുടെയും ലൈസൻസുകൾ ഉടൻ റദ്ദാക്കുമെന്ന് മോട്ടോർവാഹനവകുപ്പ് പ്രഖ്യാപിച്ചത്. പക്ഷേ,സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ലൈസൻസ് റദ്ദാക്കാത്തത് വിവാദമായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ശ്രീറാമിന്റെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചത്.

മോട്ടോർ വാഹനവകുപ്പ് നൽകിയ കാരണം കാണിക്കൽ നോട്ടീസ്, ഈ മാസം മൂന്നിന് വൈകുന്നേരം സ്വകാര്യ ആശുപത്രിയിൽ വച്ച് ശ്രീമാമിന്റെ സുഹൃത്ത് ഒപ്പിട്ടുവാങ്ങിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടി നൽകാത്ത സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കിത്. പക്ഷേ, വഫയുടെ ലൈസൻസ് റദ്ദാക്കുന്നതിന് നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുണ്ടായിരുന്നു.

വഫ ഫിറോസോ ബന്ധുക്കളോ നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. ഒന്നര ആഴ്ച മുമ്പ് വഫയുടെ പട്ടത്തെ വീട്ടിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ നോട്ടീസ് പതിക്കുകയായിരുന്നു. അമിതവേഗതയിൽ വാഹനമോടിച്ചതിനും ഗ്ലാസിൽ സൺഫിലിം ഒട്ടിച്ചതിനും വഫക്ക് നേരത്തെ നോട്ടീസും നൽകിയിരുന്നു. നോട്ടീസ് പതിച്ചതിന് പിന്നാലെ വഫ നിയമലംഘനങ്ങൾക്ക് പിഴയടച്ചു. ഇത് നിയമലംഘനം അംഗീകരിച്ചതിന് തെളിവാണെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

നിയമലംഘനങ്ങളും ബഷീറിന്റെ കേസും ഉൾപ്പെടെ വഫക്ക് പുതിയ നോട്ടീസ് നൽകണമെന്നാണ് നിയമോപദേശം ലഭിച്ചതെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ശ്രീറാം മട്ടാഞ്ചേരിയിൽ നിന്നും വഫ ഫിറോസ് ആറ്റിങ്ങൽ ആർടി ഓഫീസിൽ നിന്നുമാണ് ലൈസൻസ് എടുത്തിരിക്കുന്നത്. നോട്ടീസ് നൽകിയാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള 15 ദിവസത്തെ കാലതാമസം മാത്രമാണ് എടുത്തതെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ വിശദീകണം. അതേ സമയം, സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP