Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകും; മന്ത്രി കെ.രാജൻ

അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകും; മന്ത്രി കെ.രാജൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അപകടത്തിൽപ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ.രാജൻ. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും റവന്യൂമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തിന് സമീപം നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പടെ ഒൻപതുപേർ മരിച്ചു. ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളുടെയും മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പരുക്കേറ്റ നാൽപ്പതിലധികം യാത്രക്കാരെ തൃശൂർ മെഡിക്കൽ കോളജിലും ആലത്തൂർ താലൂക്ക് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, നെന്മാറയിലെയും ആലത്തൂരിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP