Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു; വൈറ്റില, കുണ്ടന്നൂർ ഫ്‌ളൈ ഓവറുകൾ മാർച്ചിൽ തുറക്കും

കൊച്ചിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു; വൈറ്റില, കുണ്ടന്നൂർ ഫ്‌ളൈ ഓവറുകൾ മാർച്ചിൽ തുറക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായി രണ്ട് ഫ്ളൈ ഓവറുകൾ പൂർത്തിയാകുന്നു. വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകളാണ് 2020-മാർച്ചിൽ ജനങ്ങൾക്ക് തുറന്നു കൊടുക്കാനാകുക. പദ്ധതികളുടെ പ്രവൃത്തി പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ വിലയിരുത്തി. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

ആറു വരി പാതകളിലായി 717 മീറ്ററാണ് വൈറ്റില ഫ്ളൈ ഓവറിന്റെ നീളം. 78.37 കോടി രൂപ ആണ് ചെലവ്. ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റില പല ഭാഗത്തുനിന്നും വരുന്ന നിരവധി റോഡുകൾ സംഗമിക്കുന്ന സ്ഥലമാണ്. 2017 ഡിസംബർ 11-നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. ഇപ്പോൾ 75 ശതമാനം പണി പൂർത്തിയായി. 2020 മാർച്ചോടെ ഫ്ളൈ ഓവർ ഗതാഗതയോഗ്യമാക്കാനാകും

750 മീറ്റർ നീളമുള്ള കുണ്ടന്നൂർ ഫ്ളൈ ഓവറിന് 74.45 കോടി രൂപയാണ് ചെലവ്. 68 ശതമാനം പ്രവൃത്തി പൂർത്തിയായി. ദേശീയ പാതയിലെ തിരക്കേറിയ മറ്റൊരു കവലയാണിത്. രണ്ട് മേൽപ്പാലങ്ങൾ വരുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. രണ്ട് പാലവും കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് ചെയ്യേണ്ടതെങ്കിലും കഴിഞ്ഞ യുഡിഎഫ് സർക്കാർ സംസ്ഥാന സർക്കാർ ചെയ്യാമെന്ന് സമ്മതപത്രം നൽകിയതിനാൽ കേന്ദ്രം ജോലി ഏറ്റെടുത്തില്ല. അതുകൊണ്ട് മുഴുവൻ ചെലവും സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടി വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP