Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തനിക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഇത്തവണയെങ്കിലും തെളിയിച്ച ഈ മന്ത്രി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു; മന്ത്രി മണിയെ ട്രോളി വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

തനിക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഇത്തവണയെങ്കിലും തെളിയിച്ച ഈ മന്ത്രി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു; മന്ത്രി മണിയെ ട്രോളി വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം:കേരളത്തെ ആശങ്കയുടെ മുൾ മുനയിൽ നിർത്തിയാണ് ലക്ഷദ്വീപിന്റെ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റൊരു പ്രളയത്തിന് സാക്ഷിയാകാൻ സംസ്ഥാനത്തെ വിട്ടുകൊടുക്കാതെ ഉയർന്നുപൊങ്ങുന്ന ഡാമുകൾ ആദ്യമേ തുറന്നുവിടാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

സർക്കാരിന്റെ ഈ തീരുമാനത്തെ പരിഹാസിത്തിലൂടെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് വി.ടി ബൽറാം എംഎ‍ൽഎ. പോസ്റ്റിൽ പ്രധാനമായും പരിഹസിച്ചിരിക്കുന്നത് വൈദ്യുതി മന്ത്രി എംഎം മണിയെയാണ്.

മഴ വരുന്നു എന്ന കാലാവസ്ഥാ മുന്നറിയിപ്പ് ശരിയാംവണ്ണം ഉൾക്കൊണ്ട്, ഡാമുകളുടെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്നതുവരെ നോക്കിനിൽക്കാതെ, എല്ലാ ഷട്ടറും ഒറ്റയടിക്ക് തുറക്കാനായി അർദ്ധരാത്രി വരെ കാത്തുനിൽക്കാതെ, നൂറു കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിച്ച് തനിക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഇത്തവണയെങ്കിലും തെളിയിച്ച ഈ മന്ത്രി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു' ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP