Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർകോഴ, മൈക്രോ ഫിനാൻസ്, പാറ്റൂർ കേസുകളിൽ സിബിഐ അന്വേഷണം വേണം; വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് കത്തു നൽകി; ഭരണ പരിഷ്‌ക്കരണ കമ്മീഷൻ അധ്യക്ഷന്റെ നീക്കം കെ എം മാണിക്ക് ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ

ബാർകോഴ, മൈക്രോ ഫിനാൻസ്, പാറ്റൂർ കേസുകളിൽ സിബിഐ അന്വേഷണം വേണം; വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് കത്തു നൽകി; ഭരണ പരിഷ്‌ക്കരണ കമ്മീഷൻ അധ്യക്ഷന്റെ നീക്കം കെ എം മാണിക്ക് ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ

 തിരുവനന്തപുരം: ബാർകോഴ കേസിൽ കെ എം മാണിക്ക് വിജിലൻസ് ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി വി എസ് മുഖ്യമന്ത്രിക്ക് കത്തു നൽകി. മൈക്രോ ഫിനാൻസ് പാറ്റൂർ കേസുകളിലും സിബിഐ അന്വേഷണം വേണമെന്ന് വി എസ് ആവശ്യപ്പെട്ടു.

നേരത്തെ മൈക്രോഫിനാൻസ് കേസുമായി ബന്ധപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ്.അച്യുതാനന്ദന്റെ മൊഴിയെടുക്കുമെന്ന് വിജിലൻസ് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണിത്. കേസുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകിയ ഹർജി പരിഗണിക്കവേയാണ് അച്യുതാനന്ദന്റെ മൊഴിയെടുക്കണമെന്ന് കോടതി നിർദേശിച്ചത്.

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി മുൻപ് നിർദേശിച്ചിരുന്നു. പരാതിയിൽ പറയുന്ന കാര്യങ്ങൾ ഇതുവരെയും വിജിലൻസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതികൾ കുറ്റക്കാരല്ലെങ്കിൽ അവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുക തന്നെ വേണം. പരാതിക്കാരനായ വി എസ്.അച്യുതാനന്ദന്റെ കയ്യിൽ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ വിജിലൻസിന് നൽകണമെന്നും കോടതി മുൻപ് ആവശ്യപ്പെട്ടിരുന്നു.

വെള്ളാപ്പള്ളി ഉൾപ്പെടെ അഞ്ച് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. എം.കെ.സോമൻ, മൈക്രോ ഫിനാൻസ് സംസ്ഥാന കോർഡിനേററ്റർ കെ.കെ.മഹേശ്വർ, പിന്നോക്ക വികസന കോർപ്പറേഷൻ മുൻ എം ഡി നജീബ്, നിലവിലെ എം ഡി ദിലീപ് എന്നിവരാണ് വെള്ളാപ്പള്ളിയെ കൂടാതെ കേസിൽ പ്രതികളായിരിക്കുന്നത് ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.

ബാർ കോഴ കേസിൽ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് സമർപ്പിത് തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ്. ഇത് മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് നൽകുന്നത്. കോഴ വാങ്ങിയതിൽ തെളിവു കണ്ടെത്താനായില്ലെന്ന് വിജിലൻസ്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാണിക്കെതിരെ നിലനിൽക്കുന്നതായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന അനുമാനത്തിലാണ് തിരുവനന്തപുരം വിജിലൻസ് എസ്‌പി കെ ജി ബൈജു റിപ്പോർട്ട് സമർപ്പിച്ചത്. കെ.എം. മാണി പ്രതിയായ ബാർ കോഴക്കേസിൽ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന് ജനുവരിയിൽ നൽകിയ റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കിയിരുന്നു.

മാണി കോഴ വാങ്ങിയതിനും തെളിവില്ല. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമമുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകൾ തുറക്കാൻ മന്ത്രിയായിരിക്കെ കെ.എം. മാണിക്ക് ഒരുകോടി രൂപ കോഴ നൽകിയെന്ന ബിജു രമേശിന്റെ ആരോപണത്തിലാണു 2014 ഡിസംബറിൽ മാണിയെ പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. മാണിക്കെതിരെ സഹചര്യത്തെളിവുണ്ടെന്ന് അന്നത്തെ എസ്‌പി: ആർ.സുകേശൻ നിലപാടെടുത്തു. എന്നാൽ കേസ് വേണ്ടെന്ന്, നിയമോപദേശം നൽകിയ എഡിജിപി: ഷെയ്ക്ക് ദർബേശ് സാഹിബും നിലപാടെടുത്തു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 2015 ജൂലൈയിൽ കോടതിയിൽ റിപ്പോർട്ട് നൽകി.

എന്നാൽ തുടരന്വേഷണമാവശ്യപ്പെട്ടു വി എസ്. അച്യുതാനന്ദൻ അടക്കം 11 പേർ കോടതിയിലെത്തി. ഇതോടെ തുടരന്വേഷണത്തിനു കോടതി നിർദേശിച്ചു. കേസിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഈ സർക്കാർ എത്തിയശേഷം വീണ്ടും റിപ്പോർട്ട് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP