Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഷ്ണുവിന്റെ സഹോദരിക്കു പിന്തുണ പ്രഖ്യാപിച്ച് വി എസ്; നിരാഹാരസമരം നടത്തുന്ന അവിഷ്ണയുമായി വി എസ് ഫോണിൽ സംസാരിച്ചു; ആരോഗ്യം മോശമാകാതെ നോക്കണമെന്നും വേണ്ടിവന്നാൽ ആശുപത്രിയിലേക്കു മാറണമെന്നും നിർദ്ദേശം

ജിഷ്ണുവിന്റെ സഹോദരിക്കു പിന്തുണ പ്രഖ്യാപിച്ച് വി എസ്; നിരാഹാരസമരം നടത്തുന്ന അവിഷ്ണയുമായി വി എസ് ഫോണിൽ സംസാരിച്ചു; ആരോഗ്യം മോശമാകാതെ നോക്കണമെന്നും വേണ്ടിവന്നാൽ ആശുപത്രിയിലേക്കു മാറണമെന്നും നിർദ്ദേശം

തിരുവനന്തപുരം: നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരിക്ക് പിന്തുണയുമായി വി എസ്.അച്യുതാനന്ദൻ. അവിഷ്ണയുടെ അമ്മാവനുമായി വി എസ് ഫോണിൽ സംസാരിച്ചു. ആരോഗ്യം മോശമാകാതെ നോക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചാൽ ആശുപത്രിയിലേക്ക് മാറണമെന്നും വി എസ് അവിഷ്ണയ്ക്ക് ഉപദേശം നൽകി. നേരത്തെയും പരസ്യപ്രതികരണത്തിനു മുതിരാതെ വി എസ്, മഹിജയുടെ കുടുംബത്തിന് പിന്തുണ അറിയിച്ചിരുന്നു.

ജിഷ്ണു പ്രണോയിയുടെ അനുജത്തി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഉടൻ നിർത്തണമെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.ഇല്ലെങ്കിൽ അറസ്റ്റു ചെയ്യുമെന്നാണ് പൊലീസ് നിലപാട്. നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജിഷ്ണുവിന്റെ വളയത്തെ വീട്ടിലെത്തിയത്. അവിഷ്ണയ്‌ക്കൊപ്പം ബന്ധുക്കളും കുടുംബശ്രീ പ്രവർത്തകരും സത്യഗ്രഹമിരിക്കുകയാണ്.

അമ്മ മഹിജ സമരം പിൻവലിച്ച ശേഷമേ ഭക്ഷണം കഴിക്കൂവെന്ന ഉറച്ച നിലപാടിലാണ് ഈ പത്താം ക്ലാസുകാരി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ വളയത്തെ വീട്ടിൽ എത്തുന്നുണ്ട്. തിരുവനന്തപുരത്തു ഡിജിപി ഓഫിസിനു മുൻപിൽ നേരിട്ട ദുരനുഭവത്തിൽ പ്രതിഷേധിച്ച് അമ്മ മഹിജയും അച്ഛൻ അശോകനും മറ്റു ബന്ധുക്കളും അവിടെ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അവിഷ്ണയുടെ സമരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP