Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കുട്ടനാട് പാക്കേജുകൊണ്ട് കാർഷിക മേഖലയ്ക്ക് ഗുണഫലം കിട്ടിയില്ല; ആസൂത്രണത്തിലെ പിഴവുകളും നടപ്പിലാക്കിയതിലെ അഴിമതിയുമാണ് പ്രധാന കാരണം'; കുട്ടനാട് പാക്കേജ് കാലഹരണപെട്ടെന്നും കൃഷി മന്ത്രി വി എസ് സുനിൽകുമാർ

'കുട്ടനാട് പാക്കേജുകൊണ്ട് കാർഷിക മേഖലയ്ക്ക് ഗുണഫലം കിട്ടിയില്ല; ആസൂത്രണത്തിലെ പിഴവുകളും നടപ്പിലാക്കിയതിലെ അഴിമതിയുമാണ് പ്രധാന കാരണം'; കുട്ടനാട് പാക്കേജ് കാലഹരണപെട്ടെന്നും കൃഷി മന്ത്രി വി എസ് സുനിൽകുമാർ

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: കുട്ടനാട് പാക്കേജ് കാലഹരണപെട്ടതായി കൃഷി മന്ത്രി വി എസ് സുനിൽകുമാർ. സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മാവേലിക്കര മാങ്കാംകുഴിയിൽ നടന്ന കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടനാട് പാക്കേജുകൊണ്ട് കാർഷിക മേഖലയ്ക്ക് ഗുണഫലം കിട്ടിയില്ലെന്ന് മാത്രമല്ല തിക്ത ഫലങ്ങൾ അനുഭവയ്ക്കേണ്ടിവരുകയും ചെയ്തു. പ്രധാന കാരണം ആസൂത്രണത്തിലെ പിഴവുകളും നടപ്പിലാക്കിയതിലെ അഴിമതിയുമാണ്. കെടുകാര്യസ്ഥതയും നാഥനില്ലായ്മയുമാണ് കുട്ടനാട് പാക്കേജിനെ തകർത്തുകളഞ്ഞതെന്നും സുനിൽകുമാർ പറഞ്ഞു.

കുട്ടനാട് കാർഷിക പാക്കേജ് നവീകരിച്ച് നടപ്പിലാക്കാനാണ് സർക്കാരും കൃഷിവകുപ്പും ലക്ഷ്യമിടുന്നത്. പൂർണ്ണമായും കൃഷിക്കാരുടെ അഭിപ്രായം മാനിച്ചായിരിക്കും ആവിഷ്‌ക്കരിക്കുക. നെല്ല് സംഭരണത്തിൽ ഇടനിലക്കാരുടെ ചൂഷണം പൂർണ്ണമായി ഇല്ലാതാക്കും. നാളികേര കൃഷിക്ക് വേണ്ടി ആയിരം കോടിയുടെ പാക്കേജ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുംമെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP