Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വി എസ് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു; രണ്ടാം തരംഗത്തിൽ കരുതലും അച്ചടക്കവും അനിവാര്യമെന്ന് ഫേസ്‌ബുക്ക് കുറിപ്പ്

വി എസ് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു; രണ്ടാം തരംഗത്തിൽ കരുതലും അച്ചടക്കവും അനിവാര്യമെന്ന് ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തി കോവിഡ് വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ മാർച്ച് ആറാം തീയതി വാക്സിന്റെ ഒന്നാംഘട്ട ഡോസ് കുത്തിവച്ച അദ്ദേഹം ഇന്ന് രണ്ടാമത്തെ ഡോസിനായാണ് ആശുപത്രിയിലെത്തിയത്. മകൻ അരുൺകുമാറും ഒപ്പമുണ്ടായിരുന്നു.

ഏറെ കാലമായി മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കരുതലും അച്ചടക്കവും അനിവാര്യമാണെന്നും കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാമെന്ന് വാക്സിൻ സ്വീകരിച്ച ശേഷം ഫേസ്‌ബുക്കിൽ കുറിച്ചു.

 ഇന്ന് ജനറൽ ആശുപത്രിയിൽ പോയി കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP