Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെൽവയൽ തണ്ണീർത്തട ഭേദഗതി; ആശങ്ക അറിയിച്ച് വി എസ്; ഉദ്യോഗസ്ഥർ നിയമത്തിന്റെ അന്തസത്ത ചോർത്തും; സർക്കാർ ജാഗ്രത പാലിക്കണമെന്നും ഭരണപരിഷക്കാര കമീഷൻ അധ്യക്ഷൻ

നെൽവയൽ തണ്ണീർത്തട ഭേദഗതി; ആശങ്ക അറിയിച്ച് വി എസ്; ഉദ്യോഗസ്ഥർ നിയമത്തിന്റെ അന്തസത്ത ചോർത്തും; സർക്കാർ ജാഗ്രത പാലിക്കണമെന്നും ഭരണപരിഷക്കാര കമീഷൻ അധ്യക്ഷൻ

തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബില്ലിൽ സർക്കാരിനെ ആശങ്കയറിയിച്ച് ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ വി എസ്.അച്യുതാനന്ദൻ. ഉദ്യോഗസ്ഥർ നിയമത്തിന്റെ അന്തസത്ത ചോർത്താൻ ഇടയുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

967ലെ ഭൂവിനിയോഗ നിയമം വരുന്നതിന് മുമ്പ് നികത്തിയ പാടങ്ങൾ ക്രമപ്പെടുത്താനാണ് നെൽവയൽ തണ്ണീർത്തട നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തിയത്.

2018ലെ നെൽവയൽ തണ്ണീർത്തട ഭേദഗതി നിയമത്തിലാണ് ഈ മാറ്റം ഉൾപ്പെടുത്തുക. കോടതി നിർദ്ദേശത്തെ തുടർന്നാണ് 2008ലെ നിയമം ഭേദഗതി ചെയ്തത്. 2008ന് ശേഷം നികത്തിയതാണോ എന്ന് കണ്ടുപിടിക്കാൻ 2008ലെ ഉപഗ്രഹ ഭൂപടത്തെയാണ് ആശ്രയിച്ചിരുന്നത്. 1967ന് മുമ്പ് ഈ സൗകര്യം ഇല്ലാതിരുന്നതിനാൽ മരങ്ങളുടെ പ്രായം കണക്കാക്കി ഭൂമി നികത്തിയത് എന്നാണെന്ന് കണ്ടുപിടിക്കാനാണ് സാദ്ധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP