Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മിനിയാന്നുവരെ എഐസിസി ഓഫീസിലെ പ്രമാണി; നേരം വെളുത്തപ്പോൾ കക്ഷി ബിജെപിയുടെ തിണ്ണയിൽ; ഇന്നു ഞാൻ.. നാളെ നീ.. എന്നാണ് വടക്കൻ കോൺഗ്രസ്സുകാരോട് പറയുന്നത്; ഒരു മതനിരപേക്ഷ സർക്കാർ ഉണ്ടാക്കാൻ ഇങ്ങനെയുള്ളവരെ നമ്പാൻ പറ്റുമോ...? നീട്ടിയും കുറുക്കിയും പതിവുശൈലിയിൽ കത്തിക്കയറി വി എസ്; കോൺഗ്രസിനെ നമ്പാൻ കൊള്ളില്ലെന്നും തിരഞ്ഞെടുപ്പുകൾ ഏറെ കണ്ട മുതിർന്ന നേതാവ്

മിനിയാന്നുവരെ എഐസിസി ഓഫീസിലെ പ്രമാണി; നേരം വെളുത്തപ്പോൾ കക്ഷി ബിജെപിയുടെ തിണ്ണയിൽ; ഇന്നു ഞാൻ.. നാളെ നീ.. എന്നാണ് വടക്കൻ കോൺഗ്രസ്സുകാരോട് പറയുന്നത്; ഒരു മതനിരപേക്ഷ സർക്കാർ ഉണ്ടാക്കാൻ ഇങ്ങനെയുള്ളവരെ നമ്പാൻ പറ്റുമോ...? നീട്ടിയും കുറുക്കിയും പതിവുശൈലിയിൽ കത്തിക്കയറി വി എസ്; കോൺഗ്രസിനെ നമ്പാൻ കൊള്ളില്ലെന്നും തിരഞ്ഞെടുപ്പുകൾ ഏറെ കണ്ട മുതിർന്ന നേതാവ്

തിരുവനന്തപുരം: പതിവുശൈലിയിൽ കത്തിക്കയറി വി എസ് എത്തിയതോടെ സെക്രട്ടേറിയറ്റിന് മുന്നിൽ ആവേശം. പതിവുപോലെ കാച്ചിക്കുറുക്കിയ പ്രസംഗവുമായി കോൺഗ്രസിനെ കടന്നാക്രമിച്ച് കേരളത്തിലെ സിപിഎമ്മിന്റെ തലമുതിർന്ന നേതാവ്. പ്രായാധിക്യമൊന്നുമില്ലാതെ തെളിഞ്ഞുപതിഞ്ഞ വാക്കുകൾ. ആക്രമണം മുഴുവൻ കോൺഗ്രസിനെതിരെ തന്നെ. കേരളത്തിൽ കോൺഗ്രസ് തന്നെ മുഖ്യശത്രുവെന്ന നിലയിൽ വി എസ് കടന്നാക്രമിക്കുന്നു. ഒപ്പം അണികൾക്ക് വലിയ ആത്മവിശ്വാസം നൽകിക്കൊണ്ട് തന്നെ പ്രസംഗം തുടരുന്നു. കേരളം മുഴുവൻ വി എസ് ഇക്കുറി പ്രചരണത്തിനുണ്ടാകുമെന്നും അത് വലിയ ആവേശമാകുമെന്നും ഉറപ്പിക്കുന്നതായിരുന്നു സീനിയർ നേതാവിന്റെ പ്രസംഗം.

ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് തരംഗം ആഞ്ഞു വീശുമെന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പറഞ്ഞു. എൽഡിഎഫിന് അനുകൂലമായി വിധി എഴുതാൻ ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. സ്ഥാനാർത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ എൽഡിഎഫ് ഏറെ മുന്നിലെത്തികഴിഞ്ഞു. പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു നീങ്ങുന്നു. ഈ മുൻകൈ നിലനിർത്തി പ്രവർത്തനം ശക്തിപ്പെടുത്തി എൽഡിഎഫ് വൻ വിജയം നേടും - എൽഡിഎഫ് തിരുവനന്തപുരം ലോകസഭാമണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് സെക്രട്ടറിയറ്റിന് സമീപം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷ സർക്കാരിന്റെ കാര്യത്തിൽ കോൺഗ്രസ്സിനെ നമ്പാൻ കൊള്ളില്ല. കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക് കൂട്ടപലായനം നടക്കുകയാണ്. മിനിഞ്ഞാന്നുവരെ എഐസിസി ഓഫീസിലെ പ്രമാണിയായിരുന്നു വടക്കൻ. നേരം വെളുത്തപ്പോൾ, കക്ഷി ബിജെപിയുടെ തിണ്ണയിൽ. ഇന്നു ഞാൻ നാളെ നീ ഇതാണ് വടക്കൻ കോൺഗ്രസ്സുകാരോട് പറയുന്നത്. മതനരിപേക്ഷത ഉയർത്തി നല്ലൊരു സർക്കാർ ഉണ്ടാക്കാൻ ഇങ്ങനെയുള്ള സെറ്റിനെ നമ്പാൻ പറ്റുമോ? ലോകസഭയിൽ ഇടതുപക്ഷത്തിന്റെ അംഗബലം ശക്തമാകണം. നല്ലൊരു സർക്കാരിനുള്ള ഗ്യാരണ്ടി അതു മാത്രമാണ്. - വി എസ് പറയുന്നു.

നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ അഞ്ചു കൊല്ലം ഭരിക്കുകയായിരുന്നില്ല, രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു. റാഫേൽ വിമാനകച്ചവടം അഥവാ പകൽകൊള്ള എന്നാണ് പറയേണ്ടത്. കൊള്ളക്കാരെ വെളിച്ചത്തു കൊണ്ടുവന്നവർക്കെതിരെ മോഷണകുറ്റം ചുമത്തി ജയിലിലാക്കാനാണ് നീക്കം. ജനങ്ങളെ വർഗ്ഗീയതയുടെ ഇരുട്ടിലാക്കുക.. ആ മറവിൽ രാജ്യം കൊള്ളയടിക്കുക. ഇതാണ് കഴിഞ്ഞ അഞ്ചുവർഷം കേന്ദ്ര സർക്കാർ നടത്തിയത്.

ആർഎസ്എസ്സിന്റെ മറുവശമാണ് എസ്ഡിപിഐ. യുഡിഎഫ് നേതാക്കൾ ഇരുട്ടത്ത് അവരുടെ പിന്തുണതേടി പോയത് രാഷ്ട്രീയ തീക്കളിയാണ്. ബിജെപിയുടെ അതേ പാതയിൽ തന്നെയാണ് യുഡിഎഫും എന്ന് ഇത് തെളിയിക്കുന്നു. ഇത് നിർത്തുന്നതാണ് നല്ലത്. ബിജെപിയുടെ അതേ വർഗ്ഗീയ രാഷ്ട്രീയം കോൺഗ്രസ്സ് നയിക്കുന്ന യുഡിഎഫും കളിക്കുകയാണ്.

അപകടകരമാണ് ഈ തീക്കളി. അതുകൊണ്ടു തന്നെ ജനങ്ങൾ ഇക്കൂട്ടരെ പാഠം പഠിപ്പിക്കുമെന്നും വി എസ് പറഞ്ഞു. തലസ്ഥാന നഗരി വർഗ്ഗീയ ശക്തികൾക്കും ചാഞ്ചാട്ടകാർക്കും സ്ഥാനമില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വിളമ്പരം ചെയ്യും. എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരൻ ഉജ്വല വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP