Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അമ്മ'യ്‌ക്കെതിരെ വി എസ് അച്യുതാനന്ദൻ; അമ്മയുടേത് സ്ത്രീവിരുദ്ധനിലപാടെന്ന് വി എസ്; താരസംഘടനയ്‌ക്കെതിരെ വിമർശനവുമായി കൂടുതൽ പേർ; മുകേഷിന്റെയും ഗണേശിന്റെയും പെരുമാറ്റത്തിൽ വ്യാപക പ്രതിഷേധം

'അമ്മ'യ്‌ക്കെതിരെ വി എസ് അച്യുതാനന്ദൻ; അമ്മയുടേത് സ്ത്രീവിരുദ്ധനിലപാടെന്ന് വി എസ്; താരസംഘടനയ്‌ക്കെതിരെ വിമർശനവുമായി കൂടുതൽ പേർ; മുകേഷിന്റെയും ഗണേശിന്റെയും പെരുമാറ്റത്തിൽ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ചലച്ചിത്ര നടിയെ ആക്രമിച്ച കേസിൽ സിനിമാ പ്രവർത്തകരുടെ സംഘടനയായ 'അമ്മ'യെ വിമർശിച്ച് ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്. അച്യുതാനന്ദൻ രംഗത്ത്. അമ്മയുടേത് സ്ത്രീവിരുദ്ധ നിലപാടാണെന്ന് വി എസ് പറഞ്ഞു. സംഭവത്തിൽ വി എസ് പ്രതികരിക്കണമെന്ന് പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടിരുന്നു. അമ്മയ്‌ക്കെതിരെ സി.പി.എം നേതാക്കളായ എം.എ. ബേബിയും പി.കെ. ശ്രീമതി എംപിയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിഎസിന്റെയും വിമർശനം.

നടിയെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകർക്കുനേരെ രോഷപ്രകടനം നടത്തിയ എംഎൽഎമാരായ മുകേഷിന്റേയും ഗണേശ് കുമാറിന്റെയും നടപടി അപഹാസ്യമാണെന്നു സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും കുറ്റപ്പെടുത്തി.

നടി ആക്രമിക്കപ്പെട്ടപ്പോൾ ഒരക്ഷരം പോലും മിണ്ടാതിരുന്നവർ നടിയെ അധിക്ഷേപിച്ച് സംസാരിച്ച ദിലീപിന് സംരക്ഷണ കവചമൊരുക്കാനും മാധ്യമ ലേഖകരെ പ്രതിരോധിക്കാനും ചാടി വീണപ്പോൾ തങ്ങൾ ജനപ്രതിനിധികളാണെന്ന കാര്യം കൂടി ഓർക്കണമായിരുന്നുവെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ പറഞ്ഞു.

നേരത്തെ താരസംഘടനയായ അമ്മയുടെ വാർത്താസമ്മേളനത്തിൽ നടൻ മുകേഷ് നടത്തിയ പരാമർശങ്ങൾക്കെതിരെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയും രംഗത്തു വന്നിരുന്നു. ഇക്കാര്യത്തിൽ മുകേഷിൽ നിന്ന് വിശദീകരണം തേടുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു.

മുകേഷിന്റെയും ഗണേശിന്റെയും പെരുമാറ്റത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ ഇരുവരുടെയും കോലം കത്തിക്കുകയും ചെയ്തു.മുകേഷും ഗണേശും താരസംഘടനയിൽ നിന്ന് ഒഴിവാകണമെന്ന് ഇടതുസഹയാത്രികൻ ചെറിയാൻ ഫിലിപ്പും ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP