Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'യുക്തിപരമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണം; കടലിൽ മഴ പെയ്യുന്നത് കാടുള്ളതുകൊണ്ടല്ല, കാട്ടിൽ ഉരുൾ പൊട്ടുന്നത് പാറമട കൊണ്ടല്ല തുടങ്ങിയവ അശാസ്ത്രീയമായ വാദം'; നിയമസഭയിലെ എംഎ‍ൽഎമാരുടെ വിഡ്ഢിത്ത പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദൻ

'യുക്തിപരമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണം; കടലിൽ മഴ പെയ്യുന്നത് കാടുള്ളതുകൊണ്ടല്ല, കാട്ടിൽ ഉരുൾ പൊട്ടുന്നത് പാറമട കൊണ്ടല്ല തുടങ്ങിയവ അശാസ്ത്രീയമായ വാദം'; നിയമസഭയിലെ എംഎ‍ൽഎമാരുടെ വിഡ്ഢിത്ത പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭയിലെ എംഎ‍ൽഎമാർ നടത്തിയ അശാസ്ത്രീയ പ്രസംഗത്തിനെതിരെ വിമർശനവുമായി ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ചേർന്ന നടത്തിയ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മന്ത്രിമാർ നടത്തിയ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ചാണ് വി എസ് രംഗത്തെത്തിയത്. കടലിൽ മഴ പെയ്യുന്നത് കാടുള്ളതുകൊണ്ടല്ല, കാട്ടിൽ ഉരുൾ പൊട്ടുന്നത് പാറമട കൊണ്ടല്ല തുടങ്ങിയ യുക്തപരമല്ലാത്ത വാദങ്ങൾ നിരത്തി അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്ന് ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു.

പ്രളയക്കെടുതി ചർച്ച ചെയ്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സിപിഎം അംഗം എസ്. രാജേന്ദ്രൻ, സിപിഎം സ്വതന്ത്രൻ പി.വി. അൻവർ, എൻ.സി.പിയിലെ തോമസ് ചാണ്ടി എന്നിവർ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് നടത്തിയ വാദഗതികളുടെ പശ്ചാത്തലത്തിലാണ് വി.എസിന്റെ ഒളിയമ്പ്.

ജെ.സി.ബിയോ കൈക്കോട്ടോ വയ്ക്കാത്ത ഉൾവനത്തിൽ എങ്ങനെ ഉരുൾപൊട്ടിയെന്നാണ് അൻവർ ചോദിച്ചത്. പ്ലജൂഡ് റിസോർട്ടിന് നോട്ടീസ് കൊടുത്താലൊന്നും പ്രശ്‌നം തീരില്ലെന്ന് എസ്. രാജേന്ദ്രനും ക്വാറി കാരണമാണ് മഴ പെയ്യാത്തത് എന്ന് പറഞ്ഞിട്ടിപ്പോൾ എങ്ങനെയുണ്ട് എന്ന് തോമസ് ചാണ്ടിയും പ്രസ്താവനയാണ് തോമസ് ചാണ്ടി നടത്തിയത്. ഇത്തരം അശാസ്ത്രീയ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വകരിക്കണമെന്നും വി എസ്.പറഞ്ഞു.

സ്വതവേ ഉരുൾ പൊട്ടുന്ന സ്വഭാവമുള്ള ഭൂപ്രദേശമാണ് മലനാട്. അത്തരം ഭൂമിയിൽ കുന്നിടിക്കുന്നതും പാറമടകൾ നടത്തുന്നതും ന്യായീകരിക്കാനാവില്ല. ഭൂമിയുടെ ലഭ്യതയും പാരിസ്ഥിതിക പ്രശ്‌നങ്ങളും മറ്റ് ഭൗമശാസ്ത്ര പ്രശ്‌നങ്ങളും പരിഗണിച്ചും അതിനെ കർശനമായി ഉൾപ്പെടുത്തിയും മാത്രമേ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള അനുമതി നൽകാവൂ. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ദുരന്ത നിവാരണ അഥോറിറ്റിയുടെ അനുമതിയോടെ മാത്രം കെട്ടിട നിർമ്മാണങ്ങൾ അനുവദിക്കാവുന്ന സ്ഥലങ്ങൾ കണ്ടെത്തണമെന്നും വി എസ് പറഞ്ഞു.

അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടായിക്കഴിഞ്ഞ നിർമ്മിതികളെല്ലാം നിലനിറുത്തേണ്ടതാണെന്ന സമീപനം മാറ്റണം. ഇപ്പോഴുണ്ടായ ഉരുൾപൊട്ടലുകളുടെ അനുഭവം വച്ച് സമയാസമയങ്ങളിൽ ഭൗമശാസ്ത്ര പരിശോധനകൾ നടത്തി, ദുർബ്ബലമാകുന്ന പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും കെട്ടിടങ്ങൾ ഒഴിവാക്കാനുമുള്ള സ്ഥിരമായ സംവിധാനത്തിന് രൂപം കൊടുക്കണം.ഭവന നിർമ്മാണത്തിന് ക്രിയാത്മക മാതൃകകൾ രൂപപ്പെടുത്തണം. എട്ട് വർഷം മുമ്പ് ചിലി സുനാമി ദുരന്തത്തിൽനിന്ന് കരകയറിയപ്പോൾ അവർ നിർമ്മിച്ചത് പൂർണ വീടുകളായിരുന്നില്ല.

പിന്നീട് വികസിപ്പിക്കാവുന്ന രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളാണ്. ഇത്തരം മാതൃകകൾ കണ്ടെത്തണം. ഉല്പാദകർക്ക് വേണ്ടി ഉല്പാദന വ്യവസ്ഥ പുനഃസ്ഥാപിക്കുകയും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന നവ കേരള സൃഷ്ടിയാണ് നമുക്ക് അഭികാമ്യം. ആയിരക്കണക്കിന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യമുണ്ടാക്കി കടപ്പത്രത്തിലൂടെ സാമ്പത്തിക സമാഹരണം നടത്താൻ ശ്രമിക്കണം.

ഗ്രാമീണ നിർമ്മാണ പ്രവർത്തനങ്ങൾ എന്നാൽ കേവലം റോഡുകളും പാലങ്ങളും മാത്രമാണെന്ന ധാരണ തിരുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ സഹകരണ കൺസോർഷ്യത്തിന്റെ സഹായത്തോടെ നടത്തേണ്ട ദീർഘകാല ഉല്പാദനവ്യവസ്ഥയുടെ പുനഃസൃഷ്ടിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങണമെന്നും വി എസ് നിർദ്ദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP