Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'മതമേലദ്ധ്യക്ഷന്മാർ പൊതുസ്വത്തുക്കൾ സ്വകാര്യ മുതൽ പോലെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ല; ഭൂമി വിൽപ്പന സംബന്ധിച്ച വിഷയം ഗൗരവതരമാണ്'; കോടതി നിർദ്ദേശിച്ച രൂപത്തിൽ പൊലീസ് അന്വേഷണം നടത്തണമെന്ന് വി എസ് അച്യുതാനന്ദൻ

'മതമേലദ്ധ്യക്ഷന്മാർ പൊതുസ്വത്തുക്കൾ സ്വകാര്യ മുതൽ പോലെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ല; ഭൂമി വിൽപ്പന സംബന്ധിച്ച വിഷയം ഗൗരവതരമാണ്'; കോടതി നിർദ്ദേശിച്ച രൂപത്തിൽ പൊലീസ് അന്വേഷണം നടത്തണമെന്ന് വി എസ് അച്യുതാനന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മതമേലദ്ധ്യക്ഷന്മാർ പൊതുസ്വത്തുക്കൾ സ്വകാര്യ മുതൽ പോലെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ. കത്തോലിക്കാ സഭയിലെ അങ്കമാലി അതിരൂപതയിലുണ്ടായ ഭൂമി വിൽപ്പന സംബന്ധിച്ച വിഷയം ഗൗരവതരമാണ്. അങ്കമാലി രൂപതയുടെ ഭൂമിയിടപാട് സംബന്ധിച്ച് ബഹു. ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളിൽനിന്ന് കർദിനാളും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിഭാഗവും പിന്മാറണം.

കോടതി നിർദ്ദേശിച്ച രൂപത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസും ഉടൻ തയ്യാറാവണം. ജസ്റ്റിസ് വിആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമ പരിഷ്‌കരണ കമ്മിറ്റി നിർദ്ദേശിച്ച ചർച്ച് ആക്റ്റ് നടപ്പിലാക്കുന്ന കാര്യവും പുതിയ സാഹചര്യത്തിൽ സർക്കാർ പരിഗണിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP