Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഹാരിസൺ മലയാളം പ്ലാന്റേഷൻ അനധികൃതമായി കൈവശം വച്ചു പോരുന്ന ഭൂമി ഏറ്റെടുക്കാൻ കർശനമായ നടപടി വേണം'; മുഖ്യമന്ത്രിയോട് ആവശ്യമുന്നയിച്ച് വി എസ്. അച്യുതാനന്ദൻ; പതിനായിരക്കണക്കിന് ഏക്കർ ഭൂമി ഹാരിസൺ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തു; യുഡിഎഫ് ഭരണകാലത്തെ എൽഡിഎഫ് നിലപാടും കത്തിൽ സൂചിപ്പിച്ച് വി എസ്

'ഹാരിസൺ മലയാളം പ്ലാന്റേഷൻ അനധികൃതമായി കൈവശം വച്ചു പോരുന്ന ഭൂമി ഏറ്റെടുക്കാൻ കർശനമായ നടപടി വേണം'; മുഖ്യമന്ത്രിയോട് ആവശ്യമുന്നയിച്ച് വി എസ്. അച്യുതാനന്ദൻ; പതിനായിരക്കണക്കിന് ഏക്കർ ഭൂമി ഹാരിസൺ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തു; യുഡിഎഫ് ഭരണകാലത്തെ എൽഡിഎഫ് നിലപാടും കത്തിൽ സൂചിപ്പിച്ച് വി എസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹാരിസൺ മലയാളം പ്ലാന്റേഷന്റെ നിലനിൽപ്പ് തന്നെ നിയമവിരുദ്ധവും വഞ്ചനാപരവുമാണെന്നും പ്ലാന്റേഷൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാൻ കർശനമായ നടപടികളുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് വി എസ് അച്യതാനന്ദൻ.

എട്ട് ജില്ലകളിലായുള്ള ഹാരിസണിന്റെ മുഴുവൻ തോട്ടങ്ങളും ഏറ്റെടുക്കുമെന്നായിരുന്നു 2012ൽ റവന്യൂ മന്ത്രി പ്രഖ്യാപിച്ചത്. പക്ഷെ, അത് നടന്നില്ല. കോടതികളിൽ ഒത്തുകളിച്ച് ഹാരിസൺ പ്ലാന്റേഷൻ അനധികൃതമായി കൈവശം വെച്ച ഭൂമി സുരക്ഷിതമാക്കിക്കൊടുക്കുകയാണുണ്ടായത്. പതിനായിരക്കണക്കിന് ഏക്കർ ഭൂമി ഹാരിസൺ വിൽക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തു.

നിയമലംഘനം നടത്തുന്ന ഹാരസൺ പ്ലാന്റേഷൻസിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കണമെന്നാണ് കത്തിലെ ആവശ്യം. നെല്ലിയാമ്പതിയിൽ നാലായിരം ഏക്കർ ഭൂമി തിരിച്ചുപിടിച്ചപ്പോൾ നിയമ തടസ്സങ്ങളുണ്ടായില്ലെന്ന കാര്യവും നിയമനിർമ്മാണം നടത്തി ഭൂമി ഏറ്റെടുക്കാവുന്നതാണെന്ന നിയമോപദേശത്തിന്റെ കാര്യവും യുഡിഎഫ് ഭരണകാലത്തെ എൽഡിഎഫ് നിലപാടും വി എസ് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP