Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

പിണറായി കൈയൊഴിയുന്ന ജേക്കബ് തോമസിനു പിന്തുണയുമായി വി എസ്; ചീഫ് സെക്രട്ടറിയുടെ ശിപാർശ പകപോക്കൽ; ഉദ്യോഗസ്ഥർ സർക്കാർ ഫയലുകൾ ഉപയോഗിച്ചു കുടിപ്പക തീർക്കുന്നു; വിജിലൻസിന്റെ പ്രവർത്തനം സ്തംഭിക്കുന്നത് കോടതിയിലെ കേസുകളിലും തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിച്ച് വിഎസിന്റെ കുറിപ്പ്

പിണറായി കൈയൊഴിയുന്ന ജേക്കബ് തോമസിനു പിന്തുണയുമായി വി എസ്; ചീഫ് സെക്രട്ടറിയുടെ ശിപാർശ പകപോക്കൽ; ഉദ്യോഗസ്ഥർ സർക്കാർ ഫയലുകൾ ഉപയോഗിച്ചു കുടിപ്പക തീർക്കുന്നു; വിജിലൻസിന്റെ പ്രവർത്തനം സ്തംഭിക്കുന്നത് കോടതിയിലെ കേസുകളിലും തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിച്ച് വിഎസിന്റെ കുറിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി കൈയൊഴിയുന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനു പിന്തുണയുമായി ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ്. അച്യുതാനന്ദൻ രംഗത്ത്. ജേക്കബ് തോമസിനെ പദവിയിൽനിന്നു മാറ്റി ഉന്നതല അന്വേഷണത്തിനു വിധേയനാക്കണമെന്ന ചിഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ റിപ്പോർട്ട് പക പോക്കലാണെന്ന് വി എസ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വി എസ് മുഖ്യമന്ത്രി പിണറായി വിജയനു കുറിപ്പു നല്കുകയായിരുന്നു.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്. അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലായ മലബാർ സിമന്റ് മുൻ എംഡി പത്മകുറിന്റെ കാര്യം കുറിപ്പിൽ വി എസ് ചൂണ്ടിക്കാട്ടുന്നുണ്ട്. പത്മകുമാറിനെതിരേ നടപടി എടുക്കാൻ ചീഫ് സെക്രട്ടറി മുതിർന്നില്ലെന്നാണ് വി എസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥരിൽനിന്ന് നിരന്തരം പരാതി കേട്ടിട്ടും ജേക്കബ് തോമസിനെ സംരക്ഷിച്ചിരുന്ന പിണറായി വിജയൻ നിലപാടു മാറ്റിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു കുറിപ്പ് വി എസ് നല്കിയിരിക്കുന്നത്. ഉദ്യോഗസ്ഥർ കുടിപ്പക തീർക്കാൻ സർക്കാർ ഫയലുകൾ ഉപയോഗിക്കുകയാണെന്ന ഗുരുതര ആരോപണവും വി എസ് ഉന്നയിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥ പോരിനിടെ വിജിലൻസിന്റെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണെന്നും വി എസ് ആരോപിക്കുന്നു. ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരു കാരണം പല വിജിലൻസ് കേസുകളിലും തുടർ നടപടികൾ ഉണ്ടാകുന്നില്ല. ഇത്തരം കാര്യങ്ങൾ കോടതികളിലെ അഴിമതി കേസുകളിൽ തിരിച്ചടിയാകുമെന്നും അച്യുതാനന്ദൻ മുഖ്യമന്ത്രിയെ ഓർമിപ്പിക്കുന്നു.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കേ ഡ്രജർ വാങ്ങിയതിൽ 15 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന ആരോപണത്തിലാണ് ചീഫ് സെക്രട്ടറി വിജയാനന്ദ് പദവിയിൽനിന്ന് മാറ്റിനിർത്താനും ഉന്നതതല അന്വേഷണത്തിനും ശിപാർശ ചെയ്ത് മുഖ്യമന്ത്രിക്കു റിപ്പോർട്ട് നല്കിയിരിക്കുന്നത്. വിഷയത്തിൽ പ്രോസിക്യൂഷൻ ഡയറക്ടറുടെ അഭിപ്രായം തേടാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം അവസാനമാണ് മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച ഫയലെത്തിയത്. എന്നാൽ അടുത്താണ് പ്രോസിക്യൂഷൻ ഡയറക്ടറുടെ അഭിപ്രായം തേടി ഫയൽ അയച്ചത്. ഇതോടെ ജേക്കബ് തോമസിനെ മുഖ്യമന്ത്രി കൈവിടുമെന്ന സൂചനയും സജീവമായി. ഡിജിപിയുടെ റിപ്പോർട്ട് എതിരായാൽ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സർക്കാരിന് മാറ്റേണ്ടി വരും. ഇതിനിടെയാണ് ജേക്കബ് തോമസിനു പിന്തുണയുമായി വി എസ് രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP