Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഎസിന്റെ ആരോഗ്യനില തൃപ്തികരം; മരുന്നുകളോട് പ്രതികരിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിൻ; നിരീക്ഷിക്കുന്നത് ന്യൂറോയിലെയും സ്ട്രോക്ക് മാനേജ്മെന്റ് വിഭാഗത്തിലെയും ഡോക്ടർമാർ

വിഎസിന്റെ ആരോഗ്യനില തൃപ്തികരം; മരുന്നുകളോട് പ്രതികരിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിൻ; നിരീക്ഷിക്കുന്നത് ന്യൂറോയിലെയും സ്ട്രോക്ക് മാനേജ്മെന്റ് വിഭാഗത്തിലെയും ഡോക്ടർമാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:  ശ്രീചിത്രയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷൻ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില തൃപ്തികരമാണെന്നും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.ന്യൂറോ മെഡിക്കൽ വിഭാഗത്തിലെയും സ്ട്രോക്ക് മാനേജ്മെന്റ് വിഭാഗത്തിലെയും ഡോക്ടർമാരുടെ വിദഗ്ധ സംഘം ആരോഗ്യസ്ഥിതി സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.അടിക്കടിയുണ്ടാകുന്ന രക്തസമ്മർദ്ദ വ്യത്യാസം പരിശോധിക്കാനായാണ് വി.എസിനെ ശ്രീചിത്രയിലേക്ക് മാറ്റിയത്.

പരിശോധനയിൽ തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടെത്തിയിരുന്നു. രക്തസമ്മർദ്ദം ഉയർന്നതിനാൽ വെള്ളിയാഴ്ച രാവിലെയാണ് വി എസിനെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിഎസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.ഈ മാസം 19-ാം തീയതിയാണ് വി എസ് അച്യുതാനന്ദൻ 96-ാം പിറന്നാൾ ആഘോഷിച്ചത്. രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായ വി എസ് നിലവിൽ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP