Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാബുവിനും ചാണ്ടിക്കും ഒറ്റക്കരൾ; ക്ലിഫ് ഹൗസിലെ പ്രാർത്ഥന കണ്ടെത്തിയത് താനല്ല; സോളാറിലെ സരിതയുടെ മൊഴിയിൽ അതുമുണ്ട്: മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

ബാബുവിനും ചാണ്ടിക്കും ഒറ്റക്കരൾ; ക്ലിഫ് ഹൗസിലെ പ്രാർത്ഥന കണ്ടെത്തിയത് താനല്ല; സോളാറിലെ സരിതയുടെ മൊഴിയിൽ അതുമുണ്ട്: മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പൊന്നിൻ കുടമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ.

നിയസഭ പിരിഞ്ഞതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ നടത്തേണ്ടിയിരുന്ന പ്രസംഗം പ്രതിപക്ഷ നേതാവ് മാദ്ധ്യമ പ്രവർത്തകർക്ക് മുമ്പിൽ വായിച്ചു. ഉമ്മൻ ചാണ്ടിയുടെ വീട്ടിലെ സരിതയുടെ പ്രാർത്ഥന തന്റെ കണ്ടുപിടിത്തമല്ലെന്നും വി എസ് വിശദീകരിച്ചു.

ഒരേ കേസിൽ കെ.ബാബുവിനും മുൻ ധനമന്ത്രി കെ.എം മാണിക്കും രണ്ട് നീതിയാണ് ലഭിച്ചത്. കെ.എം മാണിക്ക് രാജി വെക്കേണ്ടി വന്നപ്പോൾ കെ.ബാബുവിനെ ഉമ്മൻ ചാണ്ടി സംരക്ഷിക്കുകയായിരുന്നു. കെ.ബാബുവിന്റെ രാജി ഗവർണർക്ക് കൈമാറാതെ കോടതിയെ സമീപിച്ച സർക്കാർ നടപടി ഇതാണ് വ്യക്തമാക്കുന്നത്. ബാബുവിനും ഉമ്മൻ ചാണ്ടിക്കും ഒറ്റ കരളാണെന്നും അതുകൊണ്ടാണ് ഉമ്മൻ ചാണ്ടി ബാബുവിനെ സംരക്ഷിക്കുന്നതെന്നും വി എസ് പറഞ്ഞു.

ഇന്നലെ നടത്തിയ പ്രസംഗത്തിൽ സരിത പ്രാർത്ഥനാ ചടങ്ങിൽ മുഖ്യമന്ത്രിയുടെ വീട്ടിലുണ്ടായിരുന്നവെന്ന തന്റെ പരാമർശം അദ്ദേഹം അവർത്തിച്ചു. ഇത് തങ്ങൾ നടത്തുന്ന ആരോപണമല്ലെന്നും സരിത സോളാർ കമ്മീഷനോട് പറഞ്ഞ കാര്യമാണെന്നും വി എസ് പറഞ്ഞു. സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം തുടർച്ചയായി നിഷേധിക്കപ്പെടുകയാണ്.

ചൊവ്വാഴ്‌ച്ച അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയതിന് ഭരണപക്ഷം അദ്ദേഹത്തെ പീഡിപ്പിച്ചുവെന്ന് സ്പീക്കറുടെ ഇന്നത്തെ വാക്കുകളിൽ വായിക്കാൻ കഴിഞ്ഞുവെന്നും ഇടതു നേതാക്കൾ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP