Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബന്ധുത്വ നിയമനവിവാദം സർക്കാരിന്റെ പ്രിതിച്ഛായ മോശമാക്കി; ഗൗരവതരമായ അന്വേഷണം വേണമെന്ന് വി എസ് അച്യുതാനന്ദൻ; ആവശ്യപ്പെടുന്നത് കുറ്റാക്കാർക്കെതിരെ ഗൗരവതരമായ നടപടി

ബന്ധുത്വ നിയമനവിവാദം സർക്കാരിന്റെ പ്രിതിച്ഛായ മോശമാക്കി; ഗൗരവതരമായ അന്വേഷണം വേണമെന്ന് വി എസ് അച്യുതാനന്ദൻ; ആവശ്യപ്പെടുന്നത് കുറ്റാക്കാർക്കെതിരെ ഗൗരവതരമായ നടപടി

തിരുവനന്തപുരം: ബന്ധു നിയമന വിവാദം സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ഇതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ആദ്യമായാണ് വി എസ് പ്രതികരിക്കുന്നത്. സിപിഐ(എം) നേതാക്കളുടെ സ്വജന പക്ഷപാതത്തിന്റെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെതന്നെ രംഗത്തെത്തിയിരുന്നു.

കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രി ഇ.പി ജയരാജന്റെയും പ്രമുഖ സിപിഐ(എം) നേതാക്കളുടെയും മക്കളെയും ബന്ധുക്കളെയും നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. സിപിഐ(എം). കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി എംപിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത് മുഖ്യമന്ത്രി ഇടപെട്ടതോടെ റദ്ദാക്കിയിരുന്നു. മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി.

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ചെറുമകൻ സൂരജ് രവീന്ദ്രനെ കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്ക് മാനേജിങ് ഡയറക്ടറായും സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ് ആനന്ദനെ കിൻഫ്ര അപ്പാരൽ പാർക്ക് എം.ഡിയായും മുൻ എംഎ‍ൽഎ. കോലിയക്കോട് കൃഷ്ണൻനായരുടെ മകൻ ഉണ്ണികൃഷ്ണനെ കിൻഫ്ര ജനറൽ മാനേജറായും നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങൾ റദ്ദാക്കിയിട്ടില്ല.

അതേസമയം, ഇ.പി.ജയരാജനെതിരായ പരാതിയിൽ വിജിലൻസ് പ്രാരംഭ നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. അന്വേഷണത്തിന്റെ ആവശ്യകത അദ്ദേഹം മുഖ്യമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തും. പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ നിയമോപദേശം തേടാനും വിജിലൻസ് തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP