Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പാളയം പള്ളിയുടെ ഗേറ്റുകൾ താഴിട്ട് പൂട്ടി; നമസ്‌കാരത്തിനായി ആർക്കും പ്രവേശനമില്ലെന്ന് ബോർഡും സ്ഥാപിച്ചു; വീടുകൾ ആരാധനാലയങ്ങളാക്കണമെന്ന് ഇമാം വി.പി സുഹൈബ് മൗലവി

പാളയം പള്ളിയുടെ ഗേറ്റുകൾ താഴിട്ട് പൂട്ടി; നമസ്‌കാരത്തിനായി ആർക്കും പ്രവേശനമില്ലെന്ന് ബോർഡും സ്ഥാപിച്ചു; വീടുകൾ ആരാധനാലയങ്ങളാക്കണമെന്ന് ഇമാം വി.പി സുഹൈബ് മൗലവി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാഹചര്യം മനസ്സിലാക്കി വീടുകൾ ആരാധനാലയങ്ങളാക്കണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. കോവിഡ് രോഗികളുടെ എണ്ണം കുറയാതെ പള്ളി തുറക്കില്ലെന്ന നിലപാട് കോവിഡ് പ്രതിസന്ധി എത്ര നീണ്ടു പോയാലും മാറ്റില്ലെന്ന് സുഹൈബ് മൗലവി പറഞ്ഞു. പള്ളിയുടെ ഗേറ്റുകൾ താഴിട്ട് പൂട്ടി, നമസ്‌കാരത്തിനായി ആർക്കും പ്രവേശനമില്ലെന്ന് ബോർഡും സ്ഥാപിച്ചു കഴിഞ്ഞു. കേന്ദ്രസർക്കാർ ആരാധനാലയങ്ങൾക്ക് ഇളവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തെ വിവിധ മതനേതാക്കൾ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പള്ളി തുറക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ് പാളയം ജുമാമസ്ജിദ് ജമാഅത്ത് കമ്മിറ്റി.

നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നതു കൊണ്ട് തന്നെ പള്ളി തുറന്നാൽ നിരവധി പേർ പ്രാർത്ഥനയ്ക്ക് എത്തും. ഇവരിൽ പലരും അന്യദേശങ്ങളിൽ നിന്നുള്ളവരാകാനും സാധ്യതയുണ്ട്. രോഗസാധ്യത ഏറുമെന്നതിനാൽ പള്ളി അനിശ്ചിതകാലത്തേക്ക് തുറക്കേണ്ടന്നാണ് തീരുമാനം. ആരാധനാലയങ്ങൾ തുറക്കാത്തതിൽ വിശ്വാസികൾ ബുദ്ധിമുട്ടുന്നുണ്ടാവും. എന്നാൽ, പ്രത്യേകസാഹചര്യം മനസിലാക്കി വീടുകൾ ആരാധനാലയങ്ങളാക്കണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി പറഞ്ഞു.

സർക്കാർ ഉത്തരവ് പ്രകാരം 100 പേർക്കാണ് പള്ളികളിൽ പ്രവേശനം അനുവദിക്കുക. ഇത്തരത്തിൽ എണ്ണം ക്രമപ്പെടുത്തുക വലിയ വെല്ലുവിളിയാകും. ഇത് തർക്കങ്ങൾക്ക് ഇടവെയ്ക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പള്ളി തുറക്കാതിരിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും ശക്തമാവുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP