Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു വോട്ട് ചെയ്യണോ? ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഇനി നാല് ദിവസം കൂടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു വോട്ട് ചെയ്യണോ? ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഇനി നാല് ദിവസം കൂടി

സ്വന്തം ലേഖകൻ

തൃശൂർ: ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു വോട്ട് ചെയ്യണോ? എങ്കിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തവർക്ക് ഓൺലൈനായി അപേക്ഷകൾ നാല് ദിവസം കൂടി സമർപ്പിക്കാം. 14-ാം തിയതി കഴിഞ്ഞാൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ കഴിയുന്നതല്ല. അതിനാൽ എത്രയും വേഗം വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാം. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെന്നു കരുതി തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പേര് ഉണ്ടാകണമെന്നില്ല. കാരണം 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഇത്തവണയും വോട്ടർപട്ടിക തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ 20നു കരടു പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഉൾപ്പെടാത്തവർ വോട്ട് ചേർക്കേണ്ട സമയപരിധി 14നു തീരും.

അപേക്ഷ ഇങ്ങനെ
തദ്ദേശഭരണ സ്ഥാപന ഓഫിസുകൾ, വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ കരടു പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാത്തവർക്ക് വേണമെങ്കിൽ നേരിട്ടു പോയി പരിശോധിക്കാം.

സ്മാർട്‌ഫോൺ / കംപ്യൂട്ടർ ഉണ്ടെങ്കിൽ ഒരു ഓഫിസിലും ക്യൂ നിൽക്കേണ്ട. www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിൽ സൗകര്യമുണ്ട്.

കരട് വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ വോട്ടേഴ്‌സ് ലിസ്റ്റ് / സേർച് വോട്ടർ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

പേര് ഇല്ലെങ്കിൽ, 18 വയസ്സ് തികഞ്ഞ ആർക്കും പേരു ചേർക്കാൻ അപേക്ഷിക്കാം (നെയിം ഇൻക്ലൂഷൻ)

മറ്റൊരു വാർഡിലേക്കു താമസം മാറിയെങ്കിൽ വോട്ട് അവിടേക്കു മാറ്റാം. (ട്രാൻസ്‌പൊസിഷൻ)

പേരിൽ തിരുത്തലുകൾ വരുത്താം. (കറക്ഷൻ)

കുടുംബത്തിൽ മരിച്ചവരുടെ വോട്ട് പട്ടികയിൽ നിന്നു നീക്കം ചെയ്യൽ, അപേക്ഷയുടെ സ്ഥിതി അറിയൽ (സ്റ്റേറ്റസ്) ഇവയും പരിശോധിക്കാം.

അപേക്ഷ പൂർത്തിയാക്കുമ്പോൾ ഹിയറിങ്ങിനു സമയം അനുവദിച്ചു സന്ദേശം ലഭിക്കും. ആ ദിവസം അതതു തദ്ദേശ സ്ഥാപന ഓഫിസിൽ രേഖകളുമായി നേരിട്ടു ഹാജരാകണം. അന്തിമ വോട്ടർപട്ടിക ഈ മാസം 28ന് പ്രസിദ്ധീകരിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP