Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ പുതുതായി വോട്ട് ചെയ്യുക 14.79 ലക്ഷം പേർ; നിങ്ങളുടെ പേരുണ്ടോ എന്ന് ഇവിടെ പരിശോധിക്കാം

തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ പുതുതായി വോട്ട് ചെയ്യുക 14.79 ലക്ഷം പേർ; നിങ്ങളുടെ പേരുണ്ടോ എന്ന് ഇവിടെ പരിശോധിക്കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 14.79 ലക്ഷം പേരാണ് പുതുതായി ഇടം പിടിച്ചത്. മരിച്ചവർ, സ്ഥിരതാമസമില്ലാത്തവർ ഉൾപ്പെടെ 4,34,317 വോട്ടർമാരെ കരടു പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തപ്പോൾ ആകെ 2.62 കോടി വോട്ടർമാരാണുള്ളത്. വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോയെന്ന് കമ്മിഷന്റെ വെബ്‌സൈറ്റിൽ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. (www.lsgelection.kerala.gov.in)

മലപ്പുറം ജില്ലയിലെ എടയൂർ, എടപ്പാൾ ഗ്രാമ പഞ്ചായത്ത് ഓഫിസുകൾ കോവിഡ് പ്രോട്ടോക്കോൾ മൂലം അടച്ചിട്ടിരിക്കുന്നതിനാൽ അവ തുറക്കുന്ന മുറയ്ക്കു പട്ടിക പരിശോധനയ്ക്കു ലഭ്യമാക്കും. പട്ടികയിൽ പേരു ചേർക്കാൻ 2 അവസരം കൂടി നൽകുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ വി.ഭാസ്‌കരൻ പറഞ്ഞു. 2015ലെ പട്ടിക കരടായി കഴിഞ്ഞ ജനുവരി 20നു പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ആകെ 2,51,58,230 വോട്ടർമാരുണ്ടായിരുന്നു. മാർച്ച് 16 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്.

ഒക്ടോബർ അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കും. കോവിഡ് പടരുന്നതിനാൽ വലിയ യോഗങ്ങൾക്കോ പ്രചാരണ പരിപാടികൾക്കോ അനുവാദമുണ്ടാകില്ല. വെർച്വൽ ക്യാംപയിൻ സാധ്യതകൾ രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കേണ്ടി വരുമെന്നും വി.ഭാസ്‌കരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP