Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കായംകുളം നഗരസഭയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചവർക്ക് ഛർദ്ദി; കൗൺസിലർമാരും ജീവനക്കാരുമുൾപ്പടെ നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി; വിഷബാധ മീൻ കറിയിൽ നിന്നും ഉണ്ടായതെന്ന് നിഗമനം

കായംകുളം നഗരസഭയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചവർക്ക് ഛർദ്ദി; കൗൺസിലർമാരും ജീവനക്കാരുമുൾപ്പടെ നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി; വിഷബാധ മീൻ കറിയിൽ നിന്നും ഉണ്ടായതെന്ന് നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കായംകുളം നഗരസഭയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. നഗരസഭ കൗൺസിലർമാർ, ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മീൻകറിയിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്.ബജറ്റിനോടനുബന്ധിച്ചായിരുന്നു ഭക്ഷണമൊരുക്കിയത്.

കഴിഞ്ഞദിവസമാണ് കായംകുളം നഗരസഭയിൽ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിനോട് അനുബന്ധിച്ച് കൗൺസിലർമാർക്കും ജീവനക്കാർക്കും ഉച്ചഭക്ഷണം എത്തിച്ചിരുന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി, ഭക്ഷണം കഴിച്ച നിരവധി പേരാണ് വയറിളക്കവും ഛർദ്ദിയും മൂലം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP