Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ളാപ്പള്ളി നടേശൻ സംഘപരിവാറിലേക്ക് ആളെ കൂട്ടുന്നതിനുള്ള റിക്രൂട്ടിങ് ഏജന്റായി മാറി; ഉള്ളതുകൂടി ഇല്ലാതാവുന്ന അവസ്ഥയാണ് ഇനി വരാൻ പോകുന്നത്: വിമർശനവുമായി വി എം സുധീരൻ

വെള്ളാപ്പള്ളി നടേശൻ സംഘപരിവാറിലേക്ക് ആളെ കൂട്ടുന്നതിനുള്ള റിക്രൂട്ടിങ് ഏജന്റായി മാറി; ഉള്ളതുകൂടി ഇല്ലാതാവുന്ന അവസ്ഥയാണ് ഇനി വരാൻ പോകുന്നത്: വിമർശനവുമായി വി എം സുധീരൻ

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഘപരിവാറിലേക്ക് ആളെ കൂട്ടുന്നതിനുള്ള റിക്രൂട്ടിങ് ഏജന്റായി മാറിയെന്ന് വിമർശിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി. കേരളത്തിൽ സംഘപരിവാർ അജണ്ട വളർത്താനുള്ള നരേന്ദ്ര മോദി -അമിത് ഷാ കമ്പനിയുടെ ചുമതല വെള്ളാപ്പള്ളി ഏറ്റെടുത്തിരിക്കയാണെന്നും സുധീരൻ പറഞ്ഞു. കോഴിക്കോട് മാൻഹോളിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.

സംഘപരിവാറിന്റെ നയങ്ങൾ കേരളത്തിൽ വളർത്താനുള്ള ശ്രമങ്ങളെ ജനങ്ങൾ പിന്തുണയ്ക്കില്ല. ആർ.എസ്.എസിനോട് കൂട്ടുകൂടുന്ന വെള്ളാപ്പള്ളിക്ക് ഉള്ളതുകൂടി ഇല്ലാതാവുന്ന അവസ്ഥയാണ് വരാൻ പോകുന്നതെന്നും സുധീരൻ പറഞ്ഞു. നൗഷാദിനെ അപമാനിച്ച വെള്ളാപ്പള്ളി, അദ്ദേഹത്തിന്റെ കുടുംബത്തോടും കേരളജനതയോടും മാപ്പു പറയുകയാണ് വേണ്ടത്. വർഗീയ വത്കരണ നിലപാടുകൾ തുടരുന്ന വെള്ളാപ്പള്ളി, ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറയുകയാണ്. എന്നാൽ ഇതൊന്നും കേരളത്തിൽ ഫലിക്കാൻ പോവുന്നില്ലെന്നും സുധീരൻ പറഞ്ഞു.

സോളാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രക്ഷോഭം നടത്താനുള്ള നീക്കത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറണം. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് സമരത്തിനിറങ്ങുന്നത് നല്ലതല്ലെന്നും സുധീരൻ പറഞ്ഞു. സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻ ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങൾ യു.ഡി.എഫിലെ ഗൂഢാലോചനയാണെന്ന് കരുതുന്നില്ല. മുന്നണി വിട്ടുപോയ ആരെങ്കിലുമാണോ ആരോപണത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP