Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിനോടനുബന്ധിച്ച് 1002 സ്ത്രീകൾ അണിനിരന്ന തിരുവാതിര; ഉദ്ഘാടനം ചെയ്തത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിനോടനുബന്ധിച്ച് 1002 സ്ത്രീകൾ അണിനിരന്ന തിരുവാതിര; ഉദ്ഘാടനം ചെയ്തത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

വ്‌ളാത്താങ്കര: തെക്കൻ കേരളത്തിലെ ചരിത്ര പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിനോട് അനുബന്ധിച്ച് 1002 സ്ത്രീകളുടെ മെഗാ തിരുവാതിര അരങ്ങേറി. ഉദ്ഘാടനം തുറമുഖം, മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലു പി നെയ്യാറ്റിൻകര എ ഇ ആൻസലം. നെയ്യാറ്റിൻകര ഡിവൈഎസ്‌പി അനിൽകുമാർ. മജീഷ്യൻ മനു തുടങ്ങിയവർ പങ്കെടുത്തു.

ഒമ്പത് മുതൽ 13വരെ നടക്കുന്ന വ്‌ളാത്താങ്കര ബൈബിൾ കൺവെൻഷന് കൊട്ടാരക്കര മരിയൻ റിന്യൂവൽ സെന്റർ ഡയറക്ടർ ഫാ. ബെന്നി തറപ്പേലും സംഘവും നേതൃത്വം നൽകും. 14-ന് വൈകീട്ട് 7-ന് തിരുസ്വരൂപ പ്രദക്ഷിണം. 15-ന് രാവിലെ 10-ന് നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP