Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം വിജെടി ഹാളിന്റെ പേരുമാറ്റി അയ്യങ്കാളിയുടെ പേരു നൽകണം; പുതിയ കാമ്പയിനുമായി ബിജെപി; ആവശ്യം ഉന്നയിച്ചു ഒ രാജഗോപാൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി: അധ:സ്ഥിത വർഗ്ഗത്തിന്റെ രക്ഷകന്റെ ജന്മദിനത്തിൽ ബിജെപിയുടെ പുത്തൻ നീക്കം ഇങ്ങനെ

തിരുവനന്തപുരം വിജെടി ഹാളിന്റെ പേരുമാറ്റി അയ്യങ്കാളിയുടെ പേരു നൽകണം; പുതിയ കാമ്പയിനുമായി ബിജെപി; ആവശ്യം ഉന്നയിച്ചു ഒ രാജഗോപാൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി: അധ:സ്ഥിത വർഗ്ഗത്തിന്റെ രക്ഷകന്റെ ജന്മദിനത്തിൽ ബിജെപിയുടെ പുത്തൻ നീക്കം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന്. കേരളത്തിൽ വിവിധ ഇടങ്ങളിലായി ഇന്ന് വിവിധ ആഘോഷങ്ങൾ നടക്കുന്നുണ്ട്. അതിനിടെ തിരുവനന്തപുരം നഗരത്തിലെ വിക്ടോറിയാ ജൂബിലി ടെർമിനൽ ഹാളിന്റെ പേരു മാറ്റി അയ്യങ്കാളിയുടെ പേരു നൽകണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ചു കൊണ്ടു കാലങ്ങളായി പ്രചരണം നടത്തുന്നവരാണ് ബിജെപിക്കാർ. വീണ്ടുമൊരു അയ്യങ്കാളി ജയന്തി വരുമ്പോൾ അധ:സ്ഥിത വർഗ്ഗത്തിന്റെ രക്ഷകനായ അയ്യങ്കാളിക്ക് വേണ്ടി രംഗത്തിറങ്ങിയിരിക്കയാണ് ബിജെപി.

ബ്രിട്ടീഷ് രാജ്ഞിയായിരുന്ന അലക്സാണ്ട്രിനാ വിക്ടോറിയയുടെ പേരിലുള്ള ഹാളിന്റെ പേര് മാറ്റണമെന്നാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യം. വിക്ടോറിയ മഹാറാണി കിരീട ധാരണം ചെയ്തതിന്റെ അൻപതാം വാർഷികത്തിന്റെ തിരുശേഷിപ്പ് എന്തിന് നാം ചുമക്കണം?. തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് വിജെടി ഹാൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിക്ടോറിയാ ജൂബിലി ടെർമിനൽ ഹാൾ അടിമത്തത്തിന്റെ ചിഹ്നമാണ്. ഇത് അടിയന്തിരമായി പുനർനാമകരണം ചെയ്യണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെടുന്നു. ഇക്കാര്യം ഉന്നയിച്ചു കൊണ്ട് ബിജെപി എംഎൽഎ ഒ രാജഗോപാൽ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്.

സൈബർ ലോകത്തും ഈ പ്രചരണം ശക്തമാക്കുകയാണ് ബിജെപി. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് സന്ദീപ് വചസ്പതി ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റ് ഇങ്ങനെ:

വിക്ടോറിയ അല്ല അയ്യങ്കാളി ആണെന്റെ പിതാമഹൻ.

അലക്സാണ്ട്രിനാ വിക്ടോറിയ നമ്മുടെ ആരാണ്?. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ഇവർക്ക് തിരുവനന്തപുരത്ത് ഒരു സ്മാരകം ഒരുക്കേണ്ട ബാധ്യത നമുക്കുണ്ടോ? വിക്ടോറിയ മഹാറാണി കിരീട ധാരണം ചെയ്തതിന്റെ അൻപതാം വാർഷികത്തിന്റെ തിരുശേഷിപ്പ് എന്തിന് നാം ചുമക്കണം?. തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് വിജെടി ഹാൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിക്ടോറിയാ ജൂബിലി ടെർമിനൽ ഹാൾ അടിമത്തത്തിന്റെ ചിഹ്നമാണ്. ഇത് അടിയന്തിരമായി പുനർനാമകരണം ചെയ്യണം.

കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിൽ ഒരാളായ മഹാത്മാ അയ്യങ്കാളിയുടെ 157ആം ജന്മദിനം ഇതിന് ഒരു തുടക്കമാകട്ടേ?. കേരളത്തിന്റെ ഒരേയൊരു മഹാത്മ, ആട്ടിയകറ്റപ്പെട്ടവരെ മുഖ്യധാരയിൽ എത്തിക്കാൻ അക്ഷീണം പ്രയത്‌നിച്ച ധീര ദേശാഭിമാനി, ഗാന്ധിജി പുലയരാജാവ് എന്ന് അഭിസംബോധന ചെയ്ത സമാജോദ്ധാരകൻ, ഭ്രാന്താലയം ആയിരുന്ന കേരളത്തെ തീർത്ഥാലയം ആക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വിപ്ലവകാരി. ജാതിക്കോമരങ്ങളെ ആശയം കൊണ്ടും ആയുധം കൊണ്ടും നേരിട്ട പോരാളി. എന്ത് അല്ലായിരുന്നു അയ്യങ്കാളി?. ഇങ്ങനെ ഉള്ള ഒരാളുടെ പേരല്ലാതെ മറ്റെന്താണ് ഈ സാംസ്‌കാരിക നിലയത്തിന് ചേരുക?. തീരുമാനമെടുക്കേണ്ടത് പുതിയ തലമുറയാണ്.
വിക്ടോറിയ അല്ല അയ്യങ്കാളി ആണെന്റെ പിതാമഹൻ.

#RenameVJTHall
#AyyankaliHall
#ChangeVJTHallToAyyankaliHall

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP