Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുളച്ചൽ തുറമുഖം ഏറ്റെടുക്കില്ല; വിഴിഞ്ഞം പദ്ധതി 1000 ദിവസത്തിനകം തന്നെയെന്ന് കരൺ അദാനി; തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായിയുമായി പത്തുമിനിറ്റ് കൂടിക്കാഴ്ച; സന്ദർശനം സർക്കാർ മാറിയ സാഹചര്യത്തിൽ

കുളച്ചൽ തുറമുഖം ഏറ്റെടുക്കില്ല; വിഴിഞ്ഞം പദ്ധതി 1000 ദിവസത്തിനകം തന്നെയെന്ന് കരൺ അദാനി; തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായിയുമായി പത്തുമിനിറ്റ് കൂടിക്കാഴ്ച; സന്ദർശനം സർക്കാർ മാറിയ സാഹചര്യത്തിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ ആശങ്ക വേണ്ടെന്നും മുൻപ് പ്രഖ്യാപിച്ചതുപോലെ 1000 ദിവസത്തിനകംതന്നെ തുറമുഖ നിർമ്മാണം പൂർത്തിയാക്കുമെന്നും അദാനി ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കരൺ അദാനി. തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച ശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദാനി ഗ്രൂപ്പ് നിശ്ചയിച്ച പ്രകാരം പദ്ധതി നടപ്പാക്കും. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ് - കരൺ വ്യക്തമാക്കി. കുളച്ചൽ തുറമുഖം ഏറ്റെടുക്കാൻ പദ്ധതിയില്ലെന്നു കരൺ അദാനി വ്യക്തമാക്കുകയും ചെയ്തു.

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തിലായിരുന്നു കരണിന്റെ സന്ദർശനം. മുഖ്യമന്ത്രിയുമായുള്ള 10 മിനിറ്റ് കൂടിക്കാഴ്ചയ്ക്കുശേഷം കരണും തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായും കൂടിക്കാഴ്ച നടന്നു. അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയുടെ മകനായ കരൺ അദാനിക്കാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ചുമതല. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ കരാർ ഒപ്പിടാൻ എത്തിയപ്പോൾ ഗൗതം അദാനിയും സംഘവും അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദനെയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സന്ദർശിച്ചിരുന്നെങ്കിലും പിണറായി വിജയനെ കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ഇന്നത്തെ സന്ദർശനം.

മഴക്കാലമെത്തിയതോടെ വിഴിഞ്ഞം പദ്ധതിപ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. ഇതോടെ തമിഴ്‌നാട്ടിലെ കുളച്ചിൽ തുറമുഖത്തിനുവേണ്ട്ി വിഴിഞ്ഞത്തെ അദാനിഗ്രൂപ്പ് ബലികഴിക്കുകയാണെന്ന് വിമർശനമുയർന്നിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ അസ്ഥാനത്താണെന്നും മുൻപ് പ്രഖ്യാപിച്ച സമയത്തുതന്നെ തുറമുഖ നിർമ്മാണം പൂർത്തിയാക്കുമെന്നും ഇപ്പോൾ കരൺ പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തിൽ ആശങ്കയൊഴിഞ്ഞു.

അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയുടെ മകനായ കരൺ അദാനിക്കാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പൂർണ ചുമതല. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ കരാർ ഒപ്പിടാൻ എത്തിയപ്പോൾ ഗൗതം അദാനിയും സംഘവും അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദനെയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സന്ദർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP