Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജൂഡീഷൽ അന്വേഷണം പൂർത്തിയാകുന്നതുവരെ വിഴിഞ്ഞത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് വി എസ്. അച്യുതാനന്ദൻ; ഗൂഢാലോചനയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണം; വിഎസിന്റെ കത്ത് പിണറായി വിഴിഞ്ഞത്തെ ബർത്ത് നിർമ്മാണം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ

ജൂഡീഷൽ അന്വേഷണം പൂർത്തിയാകുന്നതുവരെ വിഴിഞ്ഞത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് വി എസ്. അച്യുതാനന്ദൻ; ഗൂഢാലോചനയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണം; വിഎസിന്റെ കത്ത് പിണറായി വിഴിഞ്ഞത്തെ ബർത്ത് നിർമ്മാണം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം അദാനി ഗ്രൂപ്പിനു നല്കിയ കരാറിൽ ജുഡീഷൽ അ്‌ന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചതിനു പിന്നാലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ജുഡീഷൽ അന്വേഷണത്തിനു തീരുമാനിച്ച സഹാചര്യത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ അന്വേഷിക്കണമെന്നും വി എസ് കത്തിൽ ആവശ്യപ്പെടുന്നു.

തുറമുത്തിന്റെ ബർത്ത് നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് നിമിഷങ്ങൾക്കകമാണ് വിഎസിന്റെ കത്തയച്ച കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗുരുതരമായ ക്രമക്കേടുകൾ സിഎജി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം പൂർത്തിയാകുന്നതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്. വൈകിട്ട് അഞ്ചിനാണ് വിഴിഞ്ഞത്തെ ബെർത്ത് നിർമ്മാണം പിണറായി ഉദ്ഘാടനം ചെയ്തത്.

തുറമുഖത്തെ ലോഡ് ഡൗൺ ജെട്ടിയുടെ ആദ്യഘട്ട നിർമ്മാണമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തീരത്തിനു സമാന്തരമായി നിർമ്മിക്കുന്ന ജെട്ടിക്ക് 800 മീറ്റർ നീളമുണ്ടാകും. അഞ്ച് തൂണുകൾ വീതമുള്ള 126 പ്‌ളാറ്റ്‌ഫോമുകളാണ് ജെട്ടികളിൽ ഉണ്ടാകുക. ഇവിടെയാണ് കപ്പലുകൾ അടുക്കുക. ഉദ്ഘാടന ചടങ്ങിന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് വിഴിഞ്ഞം കരാറിനെക്കുറിച്ച് റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ് രാമചന്ദ്രൻ നായർ അധ്യക്ഷനായ കമ്മീഷനെക്കൊണ്ട് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെ കുറിച്ച് സിഎജി റിപ്പോർട്ടിൽ രൂക്ഷവിമർശനം ഉണ്ടായതോടെയാണ് പിണറായി സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് തീരുമാനിച്ചത്.

റിട്ടയേർഡ് ഐഎഎസ് ഓഫീസർ കെ മോഹൻദാസും ജുഡീഷ്യൽ കമ്മീഷനിൽ അംഗമാണ്. അന്വേഷണം പൂർത്തിയാക്കാൻ ആറു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. കരാറിൽ ക്രമക്കേടുണ്ടെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സിഎജി) റിപ്പോർട്ട് നല്കിയിരുന്നു. സിഎജിയുടെ വിമർശനം അതീവ ഗൗരവതരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജുഡീഷൻ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പുവച്ച കരാർ ഇടതു സർക്കാരിനു ബാധ്യതയാണെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു.

അദാനി ഗ്രൂപ്പിനു നല്കിയ കരാറിൽ ദൂരൂഹതയുണ്ടെന്നും പുതിക്കിയെഴുതണമെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനും മുതിർന്ന സഖാവുമായ വി എസ്. അച്യുതാനന്ദൻ നേരത്തേ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് എത്തിയത്.

സിഎജി റിപ്പോർട്ടിൽ പദ്ധതിയുടെ നിർമ്മാണ കരാർ സംസ്ഥാന താത്പര്യത്തിന് എതിരാണെന്നാണു പറഞ്ഞിരിക്കുന്നത്. തുറമുഖ നിർമ്മാതാക്കളും നടത്തിപ്പുകാരുമായ അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അധിക ലാഭം ഉണ്ടാക്കിയെടുക്കുന്നതാണ് വിഴിഞ്ഞം കരാറെന്ന് സിഎജി റിപ്പോർട്ട് വിമർശിക്കുന്നു.

കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും കരാർ കാലാവധി 40 വർഷമാക്കിയത് സംസ്ഥാന താൽപര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും സിഎജി റിപ്പോർട്ട് പറയുന്നു. അദാനി പോർട്ടുമായി ഉണ്ടാക്കിയ കരാറിലൂടെ സംസ്ഥാനത്തിന്റെ താൽപര്യങ്ങളെല്ലാം നിയമവിരുദ്ധമായി ലംഘിക്കപ്പെട്ടിരിക്കുന്നു. അദാനിക്ക് പൂർണമായും അധിക വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നതാണ് കരാർ.

7525 കോടി മുടക്കി നിർമ്മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുകയും മുടക്കുന്നത് സംസ്ഥാന സർക്കാരാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്. എന്നാൽ കരാർ കാലാവധി പൂർത്തിയാകുമ്പോൾ അദാനിക്ക് വൻ ലാഭമാണ് ഉണ്ടാകുക. സംസ്ഥാനത്തിന് ലാഭമുണ്ടാകുന്നില്ലെന്ന് മാത്രമല്ല അധിക ബാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു.

സാധാരണ പിപിപിയായി നടത്തുന്ന പദ്ധതികളിൽ കരാർ കാലവധി 30 വർഷമാണ്. എന്നാൽ വിഴിഞ്ഞം കരാറിൽ ഇത് 40 വർഷമാണ്. അതുകൊണ്ടുതന്നെ അദാനിക്ക് 29217 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് സിഎജി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 40 വർഷത്തിന് ശേഷം വേണമെങ്കിൽ സംസ്ഥാനസർക്കാരിന് കരാർ കാലാവധി 20 വർഷംകൂടി നീട്ടിനൽകാമെന്ന വ്യവസ്ഥ സംസ്ഥാനത്തിന് ഗുണകരമാകില്ലെന്നും റിപ്പോർട്ട് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP