Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഴിഞ്ഞം സമരം തീർക്കാൻ സർക്കാർ മത്സ്യത്തൊഴിലാളികളെ ചർച്ചയ്ക്ക് ക്ഷണിച്ചു; ക്ഷണം സ്വീകരിച്ച് ലത്തീൻ അതിരൂപത; ഡൽഹിയിൽ നിന്ന് മന്ത്രി അബ്ദുറഹ്മാൻ തിരിച്ചെത്തിയാൽ തീയതി നിശ്ചയിക്കും; ചർച്ചയ്ക്ക് ക്ഷണിച്ചതും മന്ത്രി നേരിട്ട്

വിഴിഞ്ഞം സമരം തീർക്കാൻ സർക്കാർ മത്സ്യത്തൊഴിലാളികളെ ചർച്ചയ്ക്ക് ക്ഷണിച്ചു; ക്ഷണം സ്വീകരിച്ച് ലത്തീൻ അതിരൂപത; ഡൽഹിയിൽ നിന്ന് മന്ത്രി അബ്ദുറഹ്മാൻ തിരിച്ചെത്തിയാൽ തീയതി നിശ്ചയിക്കും; ചർച്ചയ്ക്ക് ക്ഷണിച്ചതും മന്ത്രി നേരിട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. സർക്കാരിന്റെ ക്ഷണം സ്വീകരിക്കുന്നെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. ഫിഷറീസ് മന്ത്രി വി.അബ്ദുറഹിനാനാണ് അതിരൂപത അധികൃതരെ ചർച്ചയ്ക്ക് ക്ഷണിച്ചത്. ചർച്ചയുടെ തീയതി പിന്നീട് തീരുമാനിക്കും.

വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയും വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമാണു ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശവാസികൾ സമരം നടത്തുന്നത്. വെള്ളിയാഴ്ച ചർച്ച നടക്കുമെന്നാണ് അറിയുന്നത്. ഡൽഹിയിലുള്ള മന്ത്രി അബ്ദുറഹ്മാൻ തിരിച്ചെത്തിയാൽ സമയം സംബന്ധിച്ച് തീരുമാനമാകും. മന്ത്രി നേരിട്ട് ലത്തീൻ രൂപത അധികൃതരെ ചർച്ചയ്ക്കു ക്ഷണിക്കുകയായിരുന്നു.

തീരദേശ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി മത്സ്യത്തൊഴിലാളികൾ സമരത്തിലായിരുന്നു. സമരം അവസാനിപ്പിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഇല്ലാത്തതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു.
സബ് കളക്ടർ ഇന്നലെ സമരസമിതി ഭാരവാഹികളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, മന്ത്രിതല ചർച്ചകൾ കൊണ്ടു മാത്രമേ ഇക്കാര്യത്തിൽ പരിഹാര മുണ്ടാക്കാൻ കഴിയുകയുള്ളെന്നും സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP