Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഡിറ്റിൽ വിഷ്വൽ മീഡിയ കോഴ്സുകൾ; അപേക്ഷകൾ ഓ​ഗസ്റ്റ് 28നകം നൽകണം

സിഡിറ്റിൽ വിഷ്വൽ മീഡിയ കോഴ്സുകൾ; അപേക്ഷകൾ ഓ​ഗസ്റ്റ് 28നകം നൽകണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സിഡിറ്റിന്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ ഡിപ്ലോമ ഇൻ ഡിജിറ്റർ‌ മീഡ‍ിയ പ്രൊഡക്ഷൻ, ഡിപ്ലോമ കോഴ്സ് ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോ​ഗ്രഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിം​ഗ്, അഞ്ച് ആഴ്ച കാലാവധിയുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, ‍ഡിജിറ്റൽ സ്റ്റിൽ ഫോട്ടോ​ഗ്രഫി കോഴ്സുകൾക്കാണ് അപേക്ഷിക്കാൻ അവസരം.

‍ഡിജിറ്റൽ സ്റ്റിൽ‌ ഫോട്ടോ​ഗ്രഫിക്ക് എസ്എസ്എൽസിയും മറ്റെല്ലാ കോഴ്സുകൾക്കും പ്ലസ്ടൂവുമാണ് യോ​ഗ്യത. താത്പര്യമുള്ളവർ ഓ​ഗസ്റ്റ് 28നകം അപേക്ഷ നൽകണം. വിശദവിവരങ്ങൾ https://mediastudies.cdit.org/ ലും തിരുവനന്തപുരം കവടിയാർ ടെന്നീസ് ക്ലബ്ബിന് സമീപത്തെ സിഡിറ്റ് കമ്യൂണിക്കേഷൻ കോഴ്സ് വിഭാ​ഗത്തിലും ലഭിക്കും. ഫോൺ - 0471 2721917, 8547720167

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP