Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വെന്റോ കാർ ആണ് ഞാൻ ചോദിച്ചത്, തന്നതുകണ്ട് കിളിപോയി'; ബാത്ത്‌റൂം പണിയാനും ഷെഡ് പണിയാനുമൊക്കെ കാശുണ്ടല്ലോ; വിസ്മയയോട് വിലപേശി കിരൺ; ഫോൺ സംഭാഷണം പുറത്ത്

'വെന്റോ കാർ ആണ് ഞാൻ ചോദിച്ചത്, തന്നതുകണ്ട് കിളിപോയി'; ബാത്ത്‌റൂം പണിയാനും ഷെഡ് പണിയാനുമൊക്കെ കാശുണ്ടല്ലോ; വിസ്മയയോട് വിലപേശി കിരൺ; ഫോൺ സംഭാഷണം പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലത്ത് ഭർത്തൃപീഡനത്തെ തുടർന്ന് ആയുർവേദ മെഡിസിൻ വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഇന്ന് വിധി വരാനിരിക്കെ ഭർത്താവ് കിരൺകുമാർ സ്ത്രീധനത്തിന് ആവശ്യപ്പെട്ടെന്ന് തെളിയിക്കുന്ന മറ്റൊരു ഫോൺ സംഭാഷണം കൂടി പുറത്ത്. തനിക്ക് ഇഷ്ടപ്പെട്ട കാറിന് വേണ്ടി വിസ്മയയുമായി കിരൺ വിലപേശുന്നതിന്റെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.

വിസ്മയയുടെ വീട്ടുകാർ വാങ്ങിതന്ന കാർ കണ്ടപ്പോൾ തന്റെ കിളി പോയെന്ന് ഫോൺ സംഭാഷണത്തിൽ കിരൺ പറഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ട കാർ ഇതല്ലായിരുന്നെന്നും വോക്‌സ് വാഗണിന്റെ വെന്റോ ആണ് താൻ ആവശ്യപ്പെട്ടതെന്നും കിരൺ പറഞ്ഞു. തനിക്ക് ഇഷ്ടം സിറ്റി ആയിരുന്നു. നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോൾ താൻ തന്നെ അങ്ങോട്ട് പറഞ്ഞതാണ് അതിന് വില കൂടുതലാണ് അത് നോക്കേണ്ടെന്ന്.

വെന്റോ എടുത്ത് തരാമെന്ന് ഫിക്‌സ് ചെയ്തതല്ലെ പിന്നെ എന്തിനാണ് രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് വെച്ചിരിക്കുന്നത്. കല്ല്യാണത്തിന് തലേ ദിവസം വന്ന് നോക്കിയപ്പോൾ തന്റെ കിളി പോയി. ബാത്ത്‌റൂം പണിയാനും ഷെഡ് പണിയാനുമൊക്കെ കാശുണ്ടല്ലോയെന്നും കിരൺ ചോദിച്ചു. അന്ന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലോ എന്ന വിസ്മയയുടെ ചോദ്യത്തിന് തലേ ദിവസമായതുകൊണ്ടാണ് കല്ല്യാണത്തിൽ നിന്ന് പിന്മാറാതിരുന്നതെന്ന് കിരൺ മറുപടി നൽകി.

മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻഡസ്‌പെക്ടർ കിരൺകുമാർ പ്രതിയായ കേസിൽ കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP