Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

വിഷു-റംസാൻ ചന്തകൾ 12മുതൽ; മേള 10 ദിവസങ്ങളിലായി 21 വരെ

വിഷു-റംസാൻ ചന്തകൾ 12മുതൽ; മേള 10 ദിവസങ്ങളിലായി 21 വരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷു- റംസാൻ ചന്തകൾ ഈ മാസം 12ന് ആരംഭിക്കും. സിവിൽ സപ്ലൈസ് കോർപറേഷന്റെ നേതൃത്വത്തിലാണ് ചന്തകൾ ആരംഭിക്കുക. 10 ദിവസം നീണ്ടു നിൽക്കുന്ന വിഷു- റംസാൻ ചന്തകൾ ഏപ്രിൽ 21 വരെ പ്രവർത്തിക്കും. ഇത്തവണ ചന്തകൾ ഉണ്ടാകില്ലെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ജി.ആർഅനിൽ വിഷു-റംസാൻ ചന്തകളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനതല ഉദ്ഘാടനം 12ന് തമ്പാനൂരിൽ നടക്കും. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ സപ്ലൈകോ വിപണന കേന്ദ്രത്തിന് മുന്നിൽ പ്രത്യേക പന്തൽ കെട്ടിയാകും മേള നടത്തുക. എല്ലാ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലും ചന്തകൾ ആരംഭിക്കും. സപ്ലൈകോ വിപണന കേന്ദ്രങ്ങൾക്കു മുന്നിൽ സ്ഥലം ഇല്ലെങ്കിൽ ചന്തക്കായി മറ്റു സ്ഥലങ്ങൾ പരിഗണിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ ചന്തയിലൂടെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP