Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202205Tuesday

ആരായിരിക്കും ആ ഭാഗ്യശാലി? വിഷു ബംപറിന്റെ പത്തുകോടിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത്; രണ്ടാം സമ്മാനമായ 50 ലക്ഷം ചേർത്തലയിലും

ആരായിരിക്കും ആ ഭാഗ്യശാലി? വിഷു ബംപറിന്റെ പത്തുകോടിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത്; രണ്ടാം സമ്മാനമായ 50 ലക്ഷം ചേർത്തലയിലും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. പത്ത് കോടിയുടെ ഒന്നാം സമ്മാനം HB 727990 നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലാ ഓഫീസ് ഏജന്റായ ഗിരീഷ് കുറുപ്പ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

രണ്ടാം സമ്മാനം IB 117539 നമ്പർ ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് സമ്മാനം. ആലപ്പുഴ ചേർത്തലയിലാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് 2നാണ് വിഷു ബംപറിന്റെ നറുക്കെടുപ്പ് നടത്തിയത്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്കാണ്. 500 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള മറ്റു സമ്മാനങ്ങളുമുണ്ട്. ഈ വർഷം 43,86,000 ടിക്കറ്റുകൾ അച്ചടിച്ചതിൽ 43,69,202 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP