Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

വീസാ തട്ടിപ്പ് കേസിലെ പ്രതിയെ തലപ്പാടി റിസോർട്ടിൽ തട്ടിക്കൊണ്ടു പോയ സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ

വീസാ തട്ടിപ്പ് കേസിലെ പ്രതിയെ തലപ്പാടി റിസോർട്ടിൽ തട്ടിക്കൊണ്ടു പോയ സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഇരിട്ടി: വള്ളിത്തോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ രണ്ടു പേരെ കൂടി ഇരിട്ടി സി. ഐകെ.ജെ വിനോയിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. കേളകം ചാണക്കപ്പാറയിലെ വടക്കേതിൽ രജീഷ്(29) കൊട്ടിയൂർ ഇലവുങ്കൽ അനീഷ്(38) എന്നിവരാണ് അറസ്റ്റിലായത്. നിരങ്ങൻ ചിറ്റയിലേ അനിൽകുമാറിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വയനാട്ടിലെ തലപ്പുഴറിസോർട്ടിൽ നിന്നുംഏഴുപേരെ പൊലിസ് ഈ കേസിൽ അറസ്റ്റു ചെയ്തിരുന്നു.

വിസ വാഗ്ദാനം ചെയ്തു നിരവധി പേരെ കബളിച്ചുവെന്ന് നേരത്തെ അനിൽകുമാറിനെതിരെ ഇരിട്ടി പൊലിസിൽ പരാതിയുണ്ടായിരുന്നു. വിസക്ക്പണം നൽകി വഞ്ചിക്കപ്പെട്ട ഒരാൾ അനിൽകുമാിനെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയെന്നാണ് പൊലിസ് പറയുന്നത്. അനിൽകുമാറിന്റെസഹോദരൻ ഇരിട്ടി പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതിയെതുടർന്ന് കേസെടുത്ത പൊലിസ് തലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഏഴുപേരെ പിടികൂടിയത്.

തലപ്പുഴയിലെ റിസോർട്ടിലെത്തി സംഘത്തിന്റെ നീക്കത്തിൽ സംശയം തോന്നിയതിനെ തുടർന്ന് റിസോർട്ട് അധികൃതർ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. തലപ്പുഴ പൊലിസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടു പോകൽസംഭവം വ്യക്തമായത്. പിടിയിലായ ഏഴുപേരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. സംഘത്തിലെ രണ്ടുപേരെ കൂടി ഇനിയും പിടികൂടാനുണ്ടെന്നു പൊലിസ് അറിയിച്ചു. എസ്. ഐ അശോകൻ, എ. എസ്. ഐ ബാബു, എന്നിവരും പ്രതികളെപിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ഇസ്രയേലിിലേക്ക് വിസാവാഗ്ദാനം ചെയ്തു നിരവധി പേരിൽ നിന്നും പണംതട്ടിയെടുത്ത കേസിലെ പ്രതിയായ ഇരിട്ടി വള്ളിത്തോട് സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി വാഹനത്തിൽ തട്ടിക്കൊണ്ടു പോയി റിസോർട്ടിൽ ബന്ദിയാക്കി പാർപ്പിച്ച ക്വട്ടേഷൻ സംഘത്തെ ഇരിട്ടി പൊലീസ് രഹസ്യവിവരം ലഭിച്ചതു പ്രകാരമാണ് പിടികൂടിയത്.

വയനാട് ജില്ലയിലെ തലപ്പാടി റിസോർട്ടിൽ നിന്നാണ് പ്രതികൾ പിടിയിലായത്. പിടിയിലായ പ്രതികൾ മുഴക്കുന്ന് പൊലിസ് സ്റ്റേഷൻ പരിധിയിലെ തില്ലങ്കേരി സ്വദേശികളാണ്. ഏഴംഗ ക്വട്ടേഷൻസംഘമാണ് വയനാട് തലപ്പുഴയിലെ റിസോർട്ടിൽഅറസ്റ്റിലായത്. നിരവധി വിസാ തട്ടിപ്പ് കേസിലെ പ്രതിയായ വള്ളിത്തോട് നിരങ്ങൻചിറ്റയിലെ പെരിങ്ങളം മേലയിൽ വീട്ടിൽ അനിൽകുമാറി (43)നെ കഴിഞ്ഞ ദിവസം വള്ളിത്തോട തട്ടിക്കൊണ്ടുപോയ കേസിലാണ് പുന്നാട് താവിലക്കുറ്റിയിലെ സുനിൽകുമാർ (34), തില്ലങ്കേരി സ്വദേശി രഞ്ചിത്ത് (34), കീഴൂർക്കുന്നിലെ സുരേഷ് ബാബു (38), തില്ലങ്കേരിയിലെ വരുൺ (വാവ-30), പടിക്കച്ചാലിലെ നിതിൻ (28), മനീഷ് പടിക്കച്ചാൽ (29) എന്നിവരും തലപ്പുഴയിൽ സംഘത്തിന് ഒളിത്താവളം ഒരുക്കിയ മാനന്തവാടിയിലെ പ്രജിൻലാൽ (26) എന്നിവരുമാണ് പിടിയിലായത്. ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ അശോകൻ, സിപിഒമാരായ സുകേഷ്, ഷിജോയ്, പ്രബീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ചൊവ്വാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തിൽ സംഘത്തെ കണ്ട തലപ്പുഴയിലെറിസോർട്ട് ജീവനക്കാർ തലപ്പുഴ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചോദ്യംചെയ്തപ്പോൾ ഇരിട്ടി സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇരിട്ടി പൊലീസെത്തിയത്. അനിൽകുമാറിനെ തട്ടിക്കൊണ്ടുപോയതായി സഹോദരൻ അനൂപ് ചൊവ്വാഴ്ച ഇരിട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇരിട്ടി പൊലിസ് അന്വേഷണമാരംഭിച്ചത്.

ഇസ്രയേൽ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനംചെയ്ത് നിരവധി പേരിൽനിന്ന് പണംതട്ടിയതായി അനിൽകുമാറിനെതിരെ ഇരിട്ടി പൊലീസിൽ കേസുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അനിൽകുമാറിനെ തട്ടിക്കൊണ്ടുപോയതെന്ന് സഹോദരന്റെ പരാതിയിൽ പറയുന്നു. അനിൽ കുമാറിന്റെ വീസാ തട്ടിപ്പിന് ഇരയായകൊട്ടിയൂരിലെ യുവാവാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലിസിന്റെ നിഗമനം. അറസ്റ്റിലായ പ്രതികളിൽ ചിലർ തില്ലങ്കേരിയിലെ ബിജെപി- ആർ.എസ്.എസ് പ്രവർത്തകരാണെന്ന ആരോപണമുണ്ട്. ഇവർ മറ്റുകേസുകളിൽ പ്രതിയാണോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP