Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വരുന്നത് അണലി കടിയേക്കാൻ സാധ്യത കൂടുതലുള്ള മൂന്ന് മാസങ്ങൾ; അണലികൾ പ്രസവിക്കുന്ന ഈ മാസങ്ങൾ അവരുടെ വാസസ്ഥലങ്ങളിലേക്ക് കടന്നു ചെല്ലാതിരിക്കുക: നിങ്ങൾക്കറിയാമോ പാമ്പു കടിച്ചാൽ 75,000 രൂപ ചികിത്സാ സഹായം ലഭിക്കുമെന്ന്?

വരുന്നത് അണലി കടിയേക്കാൻ സാധ്യത കൂടുതലുള്ള മൂന്ന് മാസങ്ങൾ; അണലികൾ പ്രസവിക്കുന്ന ഈ മാസങ്ങൾ അവരുടെ വാസസ്ഥലങ്ങളിലേക്ക് കടന്നു ചെല്ലാതിരിക്കുക: നിങ്ങൾക്കറിയാമോ പാമ്പു കടിച്ചാൽ 75,000 രൂപ ചികിത്സാ സഹായം ലഭിക്കുമെന്ന്?

കാസർകോട്: മനുഷ്യർ മൃഗങ്ങളേക്കാൾ കൂടുതൽ ഭീഷണി നേരിടുന്നത് പാമ്പുകളിൽ നിന്നാണ്. വന്യജീവികളിൽ നിന്നും കൃഷിനാശമാണ് കൂടുതലായി ഉണ്ടാകാറുള്ളതെങ്കിൽ മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയാണ് പാമ്പുകൾ. വർഷന്തോറും പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരും മരിക്കുന്നവരും നിരവധിയാണ്.

പാമ്പിൻ വിഷത്തിൽ ഏറ്റവും വീര്യം കൂടിയ ഒന്നാണ് അണലി വിഷം. അണലിയടെ കടിയേറ്റ് മരിക്കുന്നവർ നിരവധിയാണ്. ഇനി വരുന്ന മാസങ്ങളിലാണ് അണലി കടിയുടെ എണ്ണം കൂടുക. അതായത് മെയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് അണലി കടി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കാരണം ഈ മാസങ്ങളിലാണ് അണലി പ്രസവിക്കുന്നത്. പ്രസവിച്ചു കിടക്കുന്ന അണലികൾ താമസിക്കുന്ന ആവാസ വ്യവസ്ഥകളിലേക്ക് കടന്നു ചെല്ലുന്നത് വളരെ അപകടകരമാണ്.

ഈ സമയങ്ങളിൽ അണലി കുഞ്ഞുങ്ങൾ വളരെ സജീവമായിരിക്കും. മാത്രമല്ല പ്രസവിച്ചു കിടക്കുന്ന സ്ഥലത്തേക്ക് മനുഷ്യർ കടന്നു ചെല്ലുന്നത് അവരെ പ്രകോപിക്കുകയും ചെയ്യും. അതുകൊണ്ട് അത്തരം മേഖലകളിലേക്ക് കടന്ന് ചെല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബ്രിട്ടനിലെ പ്രസിദ്ധമായ ഹെർപ്പറ്റോളജിക്കൽ ബുള്ളറ്റിനിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പെരിയ കേന്ദ്ര സർവകലാശാലയിൽ ഗവേഷകനായ കണ്ണൂർ തളാപ്പിലെ മഞ്ചക്കണ്ടി ആർ.റോഷ്നാഥിന്റെ ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിങ്ങൾക്കറിയാമോ പാമ്പുകടിയേറ്റ് മരിച്ചാൽ ഒരു ലക്ഷം രൂപ വനംവകുപ്പ് സഹായധനമായി നൽകും. മാത്രമല്ല പാമ്പുകടിയേറ്റ് ചികിത്സയിലായാൽ പരമാവധി 75,000 രൂപവരെയും ചികിത്സയ്ക്കായി ലഭിക്കും. എന്നാൽ ഇതേ കുറിച്ച് പലർക്കും അറിയില്ല. അതിനാൽ ആരും തന്നെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുനനോട്ട് വരാറുമില്ല.

മറ്റുമാസങ്ങളിൽ അണലികടിയുടെ എട്ട് കേസുകളാണ് ശരാശരി ഇവിടെ റിപ്പോർട്ടുചെയ്യപ്പെടുന്നതെങ്കിൽ മെയ്‌, ജൂൺ, ജൂലായ് മാസങ്ങളിൽ ഇത് യഥാക്രമം 17, 21, 11 എന്നിങ്ങനെയാണ്. പാപ്പിനശ്ശേരി വിഷ ചികിത്സാ കേന്ദ്രത്തിലെ കണക്കുകളാണ് റോഷൻ പഠന വിധേയമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP