Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഡിപ്ലോമാറ്റ് എന്താണെന്നും ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് എന്താണെന്നും ബാലഗോപാലിന് അറിയാമല്ലോ; ശ്രീരാമകൃഷ്ണൻ എല്ലാ ബഹുമാനത്തോടെയും പറയട്ടെ, അദ്ദേഹത്തിന് കേരളത്തിന്റെ സ്പീക്കറായിട്ടല്ല പ്യൂണായിട്ട് പോലും ഇരിക്കാൻ യോഗ്യതയില്ല; സ്പീക്കർക്കെതിരെ അപകീർത്തി പരാമർശവുമായി ഏഷ്യാനെറ്റ് ചർച്ചയിൽ വിനു വി ജോൺ; പ്രതിഷേധിച്ച് കെ.എൻ. ബാലഗോപാൽ എംപി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകൻ വിനു വി ജോൺ നടത്തിയ പരാമർശം വിവാദത്തിൽ. ന്യൂസ് അവർ ചർച്ചയിൽ ശ്രീരാമകൃഷ്ണന് നിയമസഭയിലെ പ്യൂണായിട്ടിരിക്കാൻ പോലും യോഗ്യതയില്ലെന്നാണ് വിനു വി ജോൺ പറഞ്ഞത്.

സ്വപ്നാ സുരേഷിനെ 'ഡിപ്ലോമാറ്റ്' എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഇത്തരമൊരു പ്രയോഗം. സ്പീക്കർക്കെതിരായ പരാമർശത്തിൽ പ്രതിഷേധം അറിയിക്കുന്നതായി കെ എൻ ബാലഗോപാൽ ചർച്ചയിൽ പ്രതികരിച്ചു.കോൺസുലേറ്റ് ഉദ്യോഗസ്ഥയ്ക്ക് നൽകിയ പരിഗണനയാണ് സ്വപ്നക്ക് ലഭിച്ചതെന്ന് സ്പീക്കർ പറഞ്ഞിരുന്നുവെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞപ്പോഴാണ് വിനുവിന്റെ പരാമർശം.

'ഡിപ്ലോമാറ്റ് എന്താണെന്നും ഡിപ്ലോമാറ്റിക് പാസ്പോർട്ട് എന്താണെന്നും ബാലഗോപാലിന് അറിയാമല്ലോ. ആ ചുവന്ന പാസ്പോർട്ടുമായാണല്ലോ ബാലഗോപാൽ യാത്ര ചെയ്തത്. പക്ഷേ ശ്രീരാമകൃഷ്ണൻ ഇന്ന് ഈ സ്ത്രീയെ ഡിപ്ലോമാറ്റ് എന്ന് വിശേഷിപ്പിച്ചത് ശ്രീരാമകൃഷ്ണന്റെ വിവരക്കേടാണ്. ഡിപ്ലോമാറ്റിനെക്കുറിച്ച് ഇന്ന് അദ്ദേഹം നടത്തിയ വിവരണത്തെക്കുറിച്ച് ശ്രീ ശ്രീരാമകൃഷ്ണൻ എല്ലാ ബഹുമാനത്തോടെയും പറയട്ടെ, അദ്ദേഹത്തിന് കേരളത്തിന്റെ സ്പീക്കറായിട്ടല്ല ആ നിയമസഭയിലെ പ്യൂണായിട്ട് പോലും ഇരിക്കാൻ യോഗ്യതയില്ല.'

സ്വർണ്ണക്കടത്തിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷിന് ലോകകേരള സഭയുമായി ബന്ധമില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു, സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്നെ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു. സ്വപ്നയെ കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് അറിയാവുന്നത്. മറ്റുപരിചയമില്ല, ആരോപണങ്ങൾ യുക്തിരഹിതമാണെന്നും സ്പീക്കർ വ്യക്തമാക്കി.

സ്റ്റാർട്ട് അപ് സംരഭത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സ്വപ്നക്കൊപ്പം പങ്കെടുത്തത്. സ്വപ്നയുടെ സുഹൃത്തിന്റെ കടയായിരുന്നു. അങ്ങനെ പറഞ്ഞാണ് സ്വപ്ന ക്ഷണിച്ചത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ആ ചടങ്ങിന് ബന്ധമില്ല. യുക്തിരഹിതമായ ഏച്ചുകെട്ടൽ മാധ്യമപ്രവർത്തകർ ചെയ്യുമ്പോൾ സംഭവിക്കുന്ന പുകമറ മാത്രമാണ് ഇതെന്നും അദ്ദേഹം പഞ്ഞു. 'ഏത് കാലത്താ നമ്മൾ ജീവിക്കുന്നത്? ഒരു ഷെയ്ക് ഹാൻഡ് കൊടുക്കുന്നതും ഒന്ന് തട്ടുന്നതും ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നമായിട്ട് ആരെങ്കിലും കാണാറുണ്ടോ? മനസ്സിൽ കറവെച്ച് നോക്കിയാൽ അങ്ങനെയൊക്കെ തോന്നും, അതിലൊന്നും ഒരു യുക്തിയുമില്ല'-അദ്ദേഹം പറഞ്ഞു.

സ്വപ്ന അപരിചിതയല്ല. യുഎഇ കോൺസുലേറ്റിന്റെ സെക്രട്ടറി എന്ന നിലയിൽ പരിചിതയായിരുന്നു. പല കാര്യങ്ങളിലും ബന്ധപ്പെട്ടിരുന്നു. നമ്മുടെ തന്നെ പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മലയാളി എന്ന നിലയിൽ അവരുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥക്കുള്ള എന്ന ബഹുമാനമാണ് സ്വപ്നയ്ക്ക് നൽകിയത്. സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങൾക്ക് കൂടുതൽ തെളിവുകളായി സ്പീക്കർ ശ്രീരാമകൃഷ്ണനൊപ്പം ഉദ്ഘാടന ചടങ്ങൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

കരാർ ജീവനക്കാരിയായിട്ട് പോലും സർക്കാർ മുദ്രയുള്ള വിസിറ്റിങ്ങ് കാർഡാണ് സ്വപ്ന ഉപയോഗിച്ചത്. സ്വർണക്കടത്ത് കേസ് പ്രതിക്ക് ഉന്നതരുമായി എത്ര മാത്രം സൗഹൃദം എന്ന് വ്യക്തമാക്കുന്ന മറ്റൊരു ദൃശ്യം. പ്രതികളായ സ്വപ്നയും സരിത്തും സ്പീക്കർക്കൊപ്പം ആഘോഷപൂർവം ഒരേ വേദിയിൽ. നെടുമങ്ങാട് സ്വപ്നയുടെ സുഹൃത്തിന്റെ വർക് ഷോപ്പ് ഉദ്ഘാടകനായാണ് ശ്രീരാമകൃഷ്ണൻ എത്തിയത്. സ്വാധീനത്തിനൊപ്പം അധികാര ദുർവിനിയോഗം കൂടി വ്യക്തമാകുന്നതാണ് മറ്റൊരു തെളിവ്. സ്പെയ്സ് പാർക്കിൽ കരാർ ജീവനക്കാരി മാത്രമായ സ്വപ്ന സ്വന്തം വിസിറ്റിങ് കാർഡിൽ സർക്കാർ മുദ്ര ഉപയോഗിച്ചു. ഐ.ടി വകുപ്പിലെ നിയമനം തന്നെ ദുരൂഹമായിരിക്കെ സർക്കാർ മുദ്ര ഉപയോഗിക്കാൻ ആര് അനുമതി നൽകിയെന്ന ചോദ്യവും ഉയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP