Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പരാതി പറയാനല്ല, മകൻ മരിച്ചെന്ന് മുഖ്യമന്ത്രിയോട് പറയണമായിരുന്നു'; ഒരു ദിവസം മുഴുവൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ കാണാൻ അവസരം നിഷേധിച്ചതിൽ കടുത്ത അമർഷത്തോടെ വിനായകന്റെ കുടുംബം

'പരാതി പറയാനല്ല, മകൻ മരിച്ചെന്ന് മുഖ്യമന്ത്രിയോട് പറയണമായിരുന്നു'; ഒരു ദിവസം മുഴുവൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ കാണാൻ അവസരം നിഷേധിച്ചതിൽ കടുത്ത അമർഷത്തോടെ വിനായകന്റെ കുടുംബം

തൃശ്ശൂർ: മകന്റെ മരണം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വേണ്ടി മാത്രമാണ് തങ്ങൾ അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചതെന്ന് വിനായകന്റെ അച്ഛൻ കൃഷ്ണൻ. ജലപാനം പോലുമില്ലാതെ വിനായകന്റെ കുടുംബം മുഖ്യമന്ത്രിയെ കാണാൻ ഒരു ദിവസം മുഴുവൻ കാത്തുനിന്നു ശേഷം ഒടുവിൽ നിരാശനായി മടങ്ങേണ്ടി വന്ന ഈ പിതാവ് കടുത്ത നിരാശയിലാണ്. മുഖ്യമന്ത്രിയുടെ അവഗണനയിൽ മനംനൊന്ത് കൃഷ്ണൻ പറഞ്ഞത് ഇങ്ങനെയാണ്:

തൃശൂർ ജില്ലാ മനുഷ്യാവകാശ കമ്മീഷൻ ഓഫീസറുടെ സഹായത്തോടെയാണ് മുഖ്യമന്ത്രിയ കാണാനുള്ള അനുമതി ലഭിച്ചത്. തിങ്കളാഴ്‌ച്ച രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തണം എന്ന് അറിയിച്ചത് അനുസരിച്ച് കൃത്യസമയത്ത് എത്തി. ഏറെ നേരം കാത്തിരുന്നിട്ടും കാണാൻ സാധിച്ചില്ല. തൊട്ടു പിറകെ മുഖ്യമന്ത്രി നിയമസഭയിലേക്ക് പോയെന്നും വൈകീട്ട് കാണാമെന്നും ഉദ്യോഗസ്ഥർ അറിച്ചു. ഇവർ പറഞ്ഞത് അനുസരിച്ച് മൂന്ന് മണിക്ക് സെക്രട്ടേറിയേറ്റിൽ വീണ്ടും എത്തി. സെക്രട്ടറിയെ വീണ്ടും കണ്ട് മുഖ്യമന്ത്രിയെ കാണാൻ പറ്റുമെന്ന് ഉറപ്പ് വരുത്തി. അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി ഓഫീസിൽ വീണ്ടും എത്തിയത്. തൊട്ടു പിന്നാലെ വസതിയിലേക്ക് മടങ്ങുകയും ചെയ്തു. കാത്തിരുന്നിട്ടും ഫലമില്ലെന്ന് മനസിലാക്കി സുരക്ഷാ ഉദ്യോഗസ്ഥരോട് വിവരം ആരാഞ്ഞപ്പോളാണ് മുഖ്യമന്ത്രി വസതിയിലേക്ക് പോയതായി അറിഞ്ഞത്. എന്നാൽ തിരക്കുകൾ കാരണമാണ് കുടുംബത്തെ മുഖ്യമന്ത്രി കാണാതെ പോയതെന്ന വിശദീകരണമാണ് ഓഫീസ് നൽകിയത്.

അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്ന് പറയാനോ വേറെന്തെങ്കിലും പരാതിപ്പെടാനോ അല്ല മുഖ്യമന്ത്രിയെ കാണാൻ സമയം ചോദിച്ചത്. മകൻ മരിച്ച വിവരം അദ്ദേഹത്തെ അറിയിക്കണം എന്നു തോന്നി. എന്റെ വ്യക്തിപരമായ വിഷമങ്ങളായിരുന്നു നിവേദനത്തിൽ. മകൻ മരിച്ചിട്ട് ഇത്രയും ദിവസങ്ങളായിട്ടും അവനെ മർദിച്ച പൊലീസുകാരുടെ ഒരു ചിത്രമോ വിശദാംശങ്ങളോ ഉൾപ്പെടുത്തി ഒന്നും കണ്ടില്ല. അവർ സസ്‌പെൻഡ് ചെയ്യപ്പെട്ടെന്ന് അറിഞ്ഞു.പക്ഷെ ബാക്കി നടപടികൾ ഒന്നും അറിഞ്ഞില്ല. ദിവസേനെ എത്രയോ ചെറുപ്പക്കാരെയാണ് അകാരണമായി പൊലീസ് മർദിക്കുന്നത്. അതൊന്ന് പറയാനായിരുന്നു അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചതെന്ന് വിനായകന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു.

ജലപാനം പോലുമില്ലാതെ കാത്തിരുന്നിട്ടും പ്രയോജനമില്ലെന്ന് മനസിലാക്കിയ വിനായകന്റെ കുടുംബം തിങ്കളാഴ്‌ച്ച വൈകുന്നേരം തൃശൂരിലേക്ക് തിരിച്ചു. എന്നാൽ ഇത് വരെയും സർക്കാർ വൃത്തങ്ങളിൽ നിന്ന് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള അവസരം ഇവർക്ക് നൽകാത്തത് വിമർശനത്തിന് ഇടായാക്കിയിട്ടുണ്ട്. ജിഷ്ണുവിന്റെ കുടുംബത്തോട് കാണിച്ച അവഗണനയുടെ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചൊല്ലി വിവാദമുണ്ടാകുന്നത്. ബീഫ് വിവാദത്തിൽ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തൈ കണ്ട് സഹായധനം നൽകിയ മുഖ്യമന്ത്രി വിനായകന്റെ വീട് സന്ദർശിക്കാൻ പോലും ഇതുവരെ തയ്യാറായില്ല.

പൊലീസ് ലോക്കപ്പിൽ ക്രൂരമർദനത്തിനിരയായതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബത്തെ കാണാൻ മുഖ്യമന്ത്രിക്ക് സമയമില്ല. പമ്പാടി നെഹ്രു കോളെജിൽ മരിച്ച നിലയിൽ കാണപ്പെട്ട ജിഷ്ണുവിന്റെ കുടുംബത്തോട് കാണിച്ച അവഗണനയുടെ വിവാദങ്ങൾ കെട്ടടങ്ങുന്നതിനും മുമ്പാണ് ഒരു ദിവസം മുഴുവൻ കാത്തിരുന്നതിന് ശേഷവും വിനായകന്റെ കുടുംബത്തിനും നിരാശരായി മടങ്ങേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അറിവോടെയും സമ്മതത്തോടെയും കാത്തിരുന്നതിന് ശേഷവും കുടുംബത്തിന് മുഖ്യമന്ത്രിയെ കാണാൻ സാധിച്ചില്ല. വിനായകൻ മരിച്ചിട്ട് ഒരു മാസത്തോളമായിട്ടും മുഖ്യമന്ത്രി ഇവരെ കാണാനും തയാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP