Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഘരാവോ ചെയ്തു; വനിതാ വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു; പരിക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതർ

പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഘരാവോ ചെയ്തു; വനിതാ വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു; പരിക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതർ

സ്വന്തം ലേഖകൻ

തൃശൂർ: പഞ്ചായത്ത് ഓഫീസറും കൂട്ടരും ഘരാവോ ചെയ്തതിനെ തുടർന്ന് വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശൂർ പൂത്തൂർ വില്ലേജ് ഓഫീസർ സിനിയാണ് ഓഫീസിൽവച്ച് കൈഞരമ്പ് മുറിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സംഘവും ഘരാവോ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. വില്ലേജ് ഓഫീസറെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലൈഫ് മിഷൻ പദ്ധതിയിലേക്ക് ആവശ്യമായ രേഖകൾ യഥാസമയം വില്ലേജ് ഓഫീസർ നൽകുന്നില്ലെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടന്നത്. പതിനാലാം തിയ്യതിയാണ് ലൈഫ് മിഷൻ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. നിരവധി ആളുകൾ സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസറെ സമീപിച്ചിട്ടും നൽകാത്ത സാഹചര്യത്തിലായിരുന്നു കുത്തിയിരുപ്പ് സമരം നടത്താനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെയും നാട്ടുകാരുടെ തീരുമാനം.

സമരം നടക്കുന്നതിനിടെ വില്ലേജ് ഓഫീസർ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. വില്ലേജ് ഓഫീസറുടെ പരിക്ക് സാരമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP