Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം ഭൂമിയുടെ റീസർവേക്കായി മാസങ്ങളോളം കയറി മടുത്തു; നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥർ ഉഴപ്പു തുടർന്നപ്പോൾ മനംമടുത്ത് വയോധികൻ വില്ലേജ് ഓഫീസിന് തീവെച്ചു; ആമ്പല്ലൂർ വില്ലേജ് ഓഫീസിലും ഒരു സാംകുട്ടി ജനിച്ചു

സ്വന്തം ഭൂമിയുടെ റീസർവേക്കായി മാസങ്ങളോളം കയറി മടുത്തു; നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥർ ഉഴപ്പു തുടർന്നപ്പോൾ മനംമടുത്ത് വയോധികൻ വില്ലേജ് ഓഫീസിന് തീവെച്ചു; ആമ്പല്ലൂർ വില്ലേജ് ഓഫീസിലും ഒരു സാംകുട്ടി ജനിച്ചു

കൊച്ചി: സ്വന്തം ഭൂമിയുടെ റീസർവേക്കായി മാസങ്ങളോളം കയറിയിറങ്ങി മടുത്ത വയോധികൻ വില്ലേജ് ഓഫീസിന് തീയിട്ടു. എറണാകുളം ആമ്പല്ലൂർ വില്ലേജ് ഓഫീസിലാണ് 70കാരനായ വ്യക്തി തീയിട്ടത്. റീസർവേയുമായി ബന്ധപ്പെട്ട് മാസങ്ങളോളമായി വില്ലേജ് ഓഫീസിൽ ഇയാൾ കയറിയിറങ്ങുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരമറ്റം സ്വദേശി രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വില്ലേജ് ഓഫീസറുടെ മുറിയിൽ പ്രവേശിച്ചയിരുന്നു വയോധികന്റെ പരാക്രമം. ഏതാനും ഫയലുകൾ കത്തി നശിച്ചു. വയോധികന്റെ സാഹസം കണ്ട് വില്ലേജ് ഓഫീസിലിരുന്ന ജീവനക്കാർ ഓടി രക്ഷപെടുകയായിരുന്നു. ആർക്കും ആപകടം സംഭവിച്ചിട്ടില്ല. റീ സർവേ ആവശ്യങ്ങൾക്കായി കയറി ഇറങ്ങി മടുത്തെന്നും അവസാനത്തെ കടുംകൈയാണെന്നുമായിരുന്നു വയോധികന്റെ പ്രതികരണം.

വില്ലേജ് ഓഫീസിലെ ഏതാനും ഫയലുകൾ കത്തിനശിച്ചിട്ടുണ്ട്. ഭൂമി സംബന്ധിച്ച തർക്കമാണ് തീയിട്ടതിന് പിന്നിൽ. രവിയുടെ പക്കലുണ്ടായിരുന്ന പാടശേഖരത്തിന്റെ ഒരു ഭാഗം സർക്കാർ ഭൂമിയാണെന്ന് വില്ലേജ് അധികൃതർ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച തർക്കത്തിൽ ഇന്ന് രാവിലെയാണ് ഇയാൾ വില്ലേജ് ഓഫീസിലെത്തി ഫയലുകൾക്ക് തീയിട്ടത്.

ഇത് മൂന്നാം തവണയാണ് വില്ലേജ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ ആളുകൾ അക്രമാസക്തമായി പ്രതിഷേധിക്കുന്നത്. 2016 ഏപ്രിലിൽ ആണ് തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫീസിൽ ജീവനക്കാരെ പൂട്ടിയിട്ട് ഓഫീസിന് തീയിട്ടതായിരുന്നു ആദ്യ സംഭവം. വില്ലേജ് ഓഫീസർ അടക്കം ഏഴു പേർക്ക് പരുക്കേറ്റിരുന്നു. രേഖകൾ പൂർണ്ണമായും കത്തിനശിച്ചിരുന്നു. പ്രദേശവാസിയായ സാംകുട്ടി എന്ന യുവാവായിരുന്നു തീയിട്ടത്.

കൈവശഭൂമിക്ക് നികുതി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവവും വില്ലേജ് ഓഫീസിൽ നടന്നിരുന്നു. കോഴിക്കോട് പേരാമ്പ്ര ചെമ്പനോട താഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസിലാണ് ചക്കിട്ടപാറ കാട്ടിക്കുളം കാവിൽ പുരയിടത്തിൽ ജോയ് കഴിഞ്ഞ വർഷം ജൂണിൽ തൂങ്ങിമരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP