Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപെട്ടത് കൈബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്; ജെയിൻ വിക്ടറെയും സന്തോഷിനെയും പൊലീസ് അറസ്റ്റ് ചെയ്തതു കൊച്ചുവേളിയിൽ നിന്നും

രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപെട്ടത് കൈബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്; ജെയിൻ വിക്ടറെയും സന്തോഷിനെയും പൊലീസ് അറസ്റ്റ് ചെയ്തതു കൊച്ചുവേളിയിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട കുപ്രസിദ്ധ ഗുണ്ടയും കൂട്ടാളിയും പിടിയിൽ. ഉറിയാക്കോട് സ്വദേശി ജെയിൻ വിക്ടർ, സന്തോഷ് എന്നിവരെ കൊച്ചുവേളിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് ജെയിൻ വിക്ടർ.

ഇന്നലെയാണ് ജെയിൻ വിക്ടറും കൂട്ടാളികളും വിളപ്പിൽശാല സ്വദേശികളായ ലിജു സൂരി, ബിനുകുമാർ എന്നിവരെ വെട്ടിപരിക്കേൽപ്പിച്ചത്. കൈബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവർ രക്ഷപ്പെട്ടത്. പാറശാലയിൽ കഞ്ചാവ് കടത്തിൽ അറസ്റ്റിലായ ജെയിൻ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ആക്രമണം നടത്തിയത്. കുടുംബതർക്കമാണ് ആക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP