Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടും കുറ്റവാളി വികാസ് ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളിയെ പൊലീസ് വെടിവെച്ചു കൊന്നു; പുലർച്ചെ ഹാമിർപുരിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് അമർ ദുബെ

കൊടും കുറ്റവാളി വികാസ് ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളിയെ പൊലീസ് വെടിവെച്ചു കൊന്നു; പുലർച്ചെ ഹാമിർപുരിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് അമർ ദുബെ

സ്വന്തം ലേഖകൻ

ലഖ്‌നൗ: കൊടുംകുറ്റവാളി വികാസ് ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളിയെ പൊലീസ് വെടിവെച്ചു കൊന്നു. അമർ ദുബൈ എന്നയാളെയാണ് പൊലീസ് ഏറ്റുമുട്ടലിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച പുലർച്ചെ ഹാമിർപുരിൽ നടന്ന ഏറ്റുമുട്ടലിലാണ് അമർ ദുബെ കൊല്ലപ്പെട്ടത്. വെടിവെപ്പിനിടെ ഒരു പൊലീസ് ഇൻസ്‌പെക്ടർക്കും പ്രത്യേക ദൗത്യ സംഘത്തിലെ ഒരു കോൺസ്റ്റബിളിനും പരിക്കേറ്റു.

കഴിഞ്ഞ വ്യാഴാഴ്ച എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികളിലൊരാളാണ് അമർ ദുബെയെന്ന് പൊലീസ് പറഞ്ഞു. കാൻപുർ ബിക്രു ഗ്രാമത്തിൽ പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. ബുധനാഴ്ച ഹാമിർപുർ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തിയത്.

അമർ ദുബെയിൽനിന്ന് തോക്കുകളും ഒരു ബാഗും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഫൊറൻസിക് സംഘം ഏറ്റുമുട്ടൽ നടന്ന സ്ഥലം പരിശോധിക്കുമെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ഹാമിർപുർ എസ്‌പി. ശ്ലോക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.ഈ സംഭവത്തിന് പിന്നാലെ വികാസ് ദുബെയുടെ മറ്റൊരു കൂട്ടാളി ശ്യാമു ബാജ്‌പേയിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചൗബേയ്പുർ പൊലീസാണ് ഇയാളെ ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസങ്ങളിലായി വികാസ് ദുബെയുടെ മറ്റുചില കൂട്ടാളികളെയും പൊലീസ് പിടികൂടിയിരുന്നു.

അതേസമയം, വ്യാഴാഴ്ച രാത്രി മുതൽ ഒളിവിൽപോയ വികാസ് ദുബെയെ പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രത്യേക ദൗത്യ സംഘവും യു.പി. പൊലീസിന്റെ 40 അന്വേഷണ സംഘങ്ങളും വികാസ് ദുബെയ്ക്കായി സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചിൽ തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP