Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോട്ടണ്ടി ഇറക്കുമതിയിലെ ക്രമക്കേടിൽ ത്വരിതാന്വേഷണം; കാലാവധി കഴിഞ്ഞ തോട്ടണ്ടി കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തുവെന്ന പരാതി ഗൗരവത്തോടെ കണ്ട് വിജിലൻസ്

തോട്ടണ്ടി ഇറക്കുമതിയിലെ ക്രമക്കേടിൽ ത്വരിതാന്വേഷണം; കാലാവധി കഴിഞ്ഞ തോട്ടണ്ടി കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തുവെന്ന പരാതി ഗൗരവത്തോടെ കണ്ട് വിജിലൻസ്

കൊല്ലം: തോട്ടണ്ടി ഇറക്കുമതിയിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ വിജിലൻസ് ത്വരിതാന്വേഷണം നടത്തും. കാലാവധി കഴിഞ്ഞ തോട്ടണ്ടി കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തുവെന്നും റദ്ദാക്കിയ ടെൻഡറിൽ വീണ്ടും ഇറക്കുമതി നടത്തിയെന്നുമുള്ള പരാതിയിലാണ് അന്വേഷണം. ഡിസംബർ മാസത്തിലെ രണ്ട് ഇടപാടുകളിലാണ് നടപടി.

കഴിഞ്ഞ നവംബറിൽ ഡയറക്ടർ ബോർഡ് ചേർന്ന് റദ്ദാക്കിയ ടെൻഡറിൽ നിന്ന് ഡിസംബറിൽ തോട്ടണ്ടി വാങ്ങിയെന്നും ടെൻഡറിൽ 500 മെട്രിക് ടണ്ണാണ് ക്വോട്ട് ചെയ്തതെങ്കിലും 1000 മെട്രിക് ടൺ വാങ്ങിയെന്നും പരാതിയിൽ പറയുന്നു. ഇ ടെൻഡർ സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ സത്യവിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വിജിലൻസ് സിഐ ജ്യോതികുമാറിനാണ് അന്വേഷണ ചുമതല. 45 ദിവസത്തിനകം റിപ്പോർട്ട് നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP