Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോവയിലെ പ്രശ്‌നങ്ങൾക്കു കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ്; ഈ സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരുടെ ശ്രമം ഇവിടെയൊരു ഒരു ഹരിയാന ഉണ്ടാക്കാനാണെന്ന് ഗോവ നഗര ആസൂത്രണ മന്ത്രി

ഗോവയിലെ പ്രശ്‌നങ്ങൾക്കു കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ്; ഈ സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരുടെ ശ്രമം ഇവിടെയൊരു ഒരു ഹരിയാന ഉണ്ടാക്കാനാണെന്ന് ഗോവ നഗര ആസൂത്രണ മന്ത്രി

ന്യൂഡൽഹി:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ തലവേദനയാണെന്നും ഗോവയെ മറ്റൊരു ഹരിയാനയാക്കാനാവില്ലെന്നും ഗോവ നഗര ആസൂത്രണ മന്ത്രി വിജയ് സർദേശായ്. ഗോവയെ മറ്റൊരു ഗുരുഗ്രാം ആക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ഇപ്പോൾ തന്നെ ഗോവയിലെ ജനസംഖ്യയുടെ ആറുമടങ്ങ് ആളുകൾ വിനോദ സഞ്ചാരികളായി എത്തുന്നുണ്ട്. ഇങ്ങനെ വരുന്നവർ നിലവാരം പുലർത്തുന്ന സഞ്ചാരികളല്ല, അവർ ഭൂമിയിലെ മാലിന്യങ്ങളാണ്. ഇവർ ഉത്തരവാദിത്വമുള്ളവരല്ല. മറ്റ് സംസ്ഥാനക്കാരിൽ നിന്ന് ഗോവക്കാർ വ്യത്യസ്തരാണ്. ഇവിടേക്കു വരുന്നവരേക്കാൾ ഉന്നതരാണ് ഗോവക്കാർ.

ഉയർന്ന പ്രതിശീർഷ വരുമാനവും സാഹൂഹികരാഷ്ട്രീയ അവബോധവും ഗോവക്കാർക്കുണ്ട്. ഇവിടേക്കുവരുന്ന നിലവാരമില്ലാത്തവരെ നിയന്ത്രിക്കാനുമാകില്ല. ഇവർ വരുന്നതോടെ വിദേശികളടക്കമുള്ള ഉന്നത നിലവാരമുള്ള സഞ്ചാരികൾ ഇവിടംവിട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

ഇക്കൂട്ടർക്ക് ഗോവയെക്കുറിച്ച് ചിന്തയില്ല. ഗോവയെ മറ്റൊരു ഗുരുഗ്രാം ആക്കാനാകില്ല. ഗോവയിലെ പ്രശ്‌നങ്ങൾക്കു കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരുടെ ശ്രമം ഇവിടെയൊരു ഒരു ഹരിയാന ഉണ്ടാക്കാനാണ്. ഇക്കൂട്ടർ നഗരത്തിലും ബീച്ചിലും മാലിന്യം വലിച്ചെറിയുകയാണ്. ഇവരെ നിയന്ത്രിക്കാനോ ബോധവൽക്കരിക്കാനോ മറ്റ് സംസ്ഥാനങ്ങൾ ശ്രമിക്കുന്നില്ലെന്നും വിജയ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP